രാജ്യം 77 – മത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ സിയസ്കൊ ഓഫീസ് പരിസരത്ത് സിയസ്കൊ ജനറല്‍ സെക്രട്ടറി എം.വി ഫസല്‍ റഹ്മാന് പതാക ഉയര്‍ത്തി. തുടര്‍ന്ന് അദ്ദേഹം റിപ്പബ്ലിക് ദിന സന്ദേശം കൈമാറി. രാഷ്ട്രം കെട്ടിപ്പടുക്കാന്‍ നാം ഒരൊരുത്തരും അവരുടെ കടമ നിര്‍വഹിക്കണമെന്നും ഈ കെട്ട കാലത്ത് രാഷ്ട്രം കെട്ടിപ്പടുക്കുവാന്‍ സഹായിച്ച യഥാര്‍ത്ഥ സ്വാതന്ത്ര്യ സമര സേനാനികളെ ഇപ്പോഴത്തെ ഭരണ കര്‍ത്താക്കള്‍ വിസ്മരിക്കുകയാണെന്നും എന്നാല്‍ നാം ജനങ്ങള്‍ എപ്പോഴും ഓര്‍ക്കണമെന്നും പുതിയ തലമുറയ്ക്ക് ഈ സന്ദേശം കൈമാറണമെന്നും എം.വി ഫസല്‍ റഹ്മാന് സന്ദേശത്തില്‍ പറഞ്ഞു.ശേഷം റിപ്പബ്ലിക്ക് സദസ് അക്ഷര കരോള്‍ സിയസ്കൊ ലൈബ്രറി ചെയര്മാന് എസ് എം ഖുദ്സി ആലപിച്ചു.
