ട്വന്റി ട്വന്റി എന്‍ഡിഎയിലേക്ക്

ട്വന്റി ട്വന്റി എന്‍ഡിഎയിലേക്ക്

തിരുവനന്തപുരം: കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പാര്‍ട്ടി എന്‍ഡിഎയിലേക്ക്. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം അറിയിച്ചത്. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങില്‍ വെച്ച് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. മോദി പങ്കെടുക്കുന്ന ചടങ്ങില്‍ ട്വന്റി ട്വന്റി കണ്‍വീനര്‍ സാബു എം ജേക്കബ് പങ്കെടുക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ട്വന്റി ട്വന്റി പാര്‍ട്ടിയെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തീരുമാനമാണെന്ന് കണ്‍വീനര്‍ സാബു എം ജേക്കബ് പറഞ്ഞു.എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച്, കേരളത്തെ കട്ടുമുടിച്ച് നശിപ്പിക്കുന്നതു കണ്ട് ് ഇതിനൊരു മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചാണ് താന്‍ രാഷ്ട്രീയത്തില്‍ വന്നതെന്നും ട്വന്റി ട്വന്റി പാര്‍ട്ടിക്ക് രൂപം കൊടുത്തതെന്നും സാബു എം ജേക്കബ് പറഞ്ഞു.14 വര്‍ഷമായി കേരളത്തിന്റെ വികസനത്തിനു വേണ്ടി, ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഒട്ടനവധി മാതൃകാപരമായ കാര്യങ്ങള്‍ നടപ്പാക്കി.ഒറ്റയ്ക്ക് നിന്നാല്‍ ഇന്നത്തെ അവസ്ഥ മാറ്റിയെടുക്കാന്‍ എത്രത്തോളം പ്രായോഗികമാകും എന്ന ആശങ്ക ഉണ്ടായിരുന്നു.ഒരുപാട് ആലോചിച്ചാണ് എന്‍ഡിഎയ്ക്കൊപ്പം ചേരുകയെന്ന തീരുമാനമെടുത്തത്.നമ്മുടെ കുട്ടികളും യുവാക്കളുമെല്ലാം നാടുവിട്ടുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം മാറ്റിയെടുത്ത് വികസന കേരളം യാഥാര്‍ത്ഥ്യമാക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് സാബു എം ജേക്കബ് പറഞ്ഞു.

 

 

ട്വന്റി ട്വന്റി എന്‍ഡിഎയിലേക്ക്

 

 

Share

Leave a Reply

Your email address will not be published. Required fields are marked *