ശ്രീ വളയനാട് ക്ഷേത്രോത്സവം  20ന് തുടക്കമാകും

ശ്രീ വളയനാട് ക്ഷേത്രോത്സവം 20ന് തുടക്കമാകും

കോഴിക്കോട്: ശ്രീ വളയനാട് ക്ഷേത്രത്തിലെ ഉത്സവത്തിന് 20ന് തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രം തന്ത്രി ചേന്നാസ് ശങ്കരനാരാണന്‍ നമ്പൂതിരിപ്പാട് സാമൂതിരി രാജയില്‍ നിന്നും കൂറയും പവിത്രവും സ്വീകരിച്ച് ആചാര്യവരണം നടത്തി കൊടിയേറ്റ ചടങ്ങുകള്‍ ആരംഭിക്കും.കൊടിയേറ്റത്തിന് ശേഷം കലാപരിപാടികളുടെ ഉദ്ഘാടന സമ്മേളനം മേയര്‍ ഒ. സദാശിവന്‍ ഉദ്ഘാടന ചെയ്യും. ക്ഷേത്രം ട്രസ്റ്റി സാമൂതിരി രാജ വിശിഷ്ടാതിഥിയായിരിക്കും. വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിര കൃഷ്ണന്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി.സി ബിജു,അസി. കമ്മീഷണര്‍ ഓഫ് പോലീസ് ഹരിപ്രസാദ്, സാമൂതിരി ഭരണ സമിതി അംഗം ഗിരിധര്‍ രാജ തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഉത്സവാഘോഷ കമ്മറ്റി പ്രസിഡണ്ട് കെ. രാധാകൃഷ്ണന്‍ അദ്ധ്യത വഹിക്കും. സരോജിനി നായിഡു പുരസ്‌കാര ജേതാവ് ഡോ. അനിത. എം.പി, പത്മകുമാര്‍, എന്നിവരും കലാകായിക മത്സരങ്ങളില്‍ ഉന്നത സ്ഥാനം നേടിയ വിദ്യാര്‍ത്ഥികളേയും സമ്മേളനത്തില്‍ ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് രാധാകൃഷ്ണന്‍.കെ, സെക്രട്ടറി ആനന്ദ്.എം.വി, ട്രഷറര്‍ സുനില്‍.കെ, വൈസ്.പ്രസിഡണ്ട് അരുണ്‍കുമാര്‍.പി, തിലോത്തമ.വി.പി, മണികണ്ഠന്‍.ടി.എം, ദേവയാനി എന്നിവര്‍ പങ്കെടുത്തു.

 

ശ്രീ വളയനാട് ക്ഷേത്രോത്സവം 20ന് തുടക്കമാകും

 

Share

Leave a Reply

Your email address will not be published. Required fields are marked *