പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് മൂന്നാമത്തെ പീഡനക്കേസില്‍ ജാമ്യം ഇല്ല. തിരുവല്ല മജിസ്ട്രേറ്റ് കോടതയാണ് ജാമ്യം തള്ളിയത്. നേരത്തെയും സമാന പരാതികള്‍ ഹര്‍ജിക്കാരനെതിരെ ഉണ്ടെന്ന പ്രോസിക്യൂഷന് വാദം അംഗീകരിച്ചാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയത്. പ്രതിഭാഗം തിങ്കളാഴ്ച പത്തനംതിട്ട സെഷന്‍സ് കോടതിയെ സമീപിക്കും.
പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, നിയമ വിരുദ്ധമായ അറസ്റ്റ് എന്നീ കാര്യങ്ങള്‍ പ്രതിഭാഗം ജാമ്യഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു കൂടാതെ ശബ്ദരേഖയു ചാറ്റ് വിവരങ്ങളും ഹാജരാക്കിയിരുന്നു. എന്നാല്‍ സ്ഥിരം കുറ്റവാളി എന്ന പ്രോസിക്യൂഷന് ആരോപണത്തിന് കഴമ്പുണ്ടെന്ന് കോടതി വിലയിരുത്തി.മാത്രമല്ല ജാമ്യം നല്കിയാല് എംഎല്‍എയുടെ അധികാരം ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തും. തെളിവുകള്‍ നശിപ്പിക്കും. പ്രോസിക്യൂഷന്റെ ഈ വാദങ്ങളെല്ലാം പരിഗണിച്ച കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു. പരാതിക്കാരിയുടെ മൊഴി സിഡിയിലാക്കി പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയും പരാതിക്കാരി തിരുവല്ല കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. . ജാമ്യ ഹര്‍ജിയുമായി തിങ്കളാഴ്ച ജില്ലാ കോടതിയെ സമീപിക്കാനാണ് തീരുമാനം.
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല
