ലണ്ടന്‍: ഭരണകൂട പ്രക്ഷോഭത്തിനെതിരെ രാജ്യത്ത് സര്‍ക്കാര്‍ പരിശോധന പാസായ ഇറാനികള്‍ക്ക് മാത്രം ഇന്‍ര്‍നെറ്റ് അനുവദിക്കാന്‍ ഇറാന്‍ രഹസ്യമായി തയ്യാറെടുക്കുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്റര്‍നെറ്റ് ‘സര്‍ക്കാര്‍ പദവി’ ആക്കി മാറ്റാനുള്ള രഹസ്യ പദ്ധതി നടക്കുന്നുവെന്നാണ് ഇറാനിലെ ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് നിരീക്ഷിക്കുന്ന ഫില്‍ട്ടര്‍വാച്ച് എന്ന സംഘടന പറയുന്നത്. 2026ന് ശേഷം നിയന്ത്രണമില്ലാത്ത ഇന്റര്‍നെറ്റ് പ്രവേശനം പുനഃസ്ഥാപിക്കില്ലെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിര്‍ദ്ദിഷ്ട സംവിധാനത്തിന് കീഴില്‍ സുരക്ഷാ ക്ലിയറന്‍സ് നേടുന്നവര്‍ക്ക് അല്ലെങ്കില്‍ സര്‍ക്കാര്‍ പരിശോധന പാസായ ഇറാനികള്‍ക്ക് മാത്രമേ ആഗോള ഇന്റര്‍നെറ്റിന്റെ പരിമിതമായ പതിപ്പിലേക്ക് പ്രവേശനം ലഭിക്കൂവെന്ന് ഫില്‍ട്ടര്‍വാച്ച് മേധാവി ആമിര്‍ റാഷിദി പറഞ്ഞു. ശേഷിച്ചവരെ ഇറാനിലെ ദേശീയ ഇന്റര്‍നെറ്റിലേക്ക് പരിമിതപ്പെടുത്തും. ഇത് പുറംലോകത്തുനിന്ന് വിച്ഛേദിക്കപ്പെട്ട ആഭ്യന്തര സമാന്തര ശൃംഖലയാണ്.
ജനുവരി എട്ട് മുതലാണ്് ഇറാനിലെ ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ആരംഭിച്ചത്. ഇന്റര്‍നെറ്റ് നിരോധിച്ചതിലൂടെ രാജ്യത്തുനിന്നുള്ള വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുകയും ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും കഠിനവുമായ ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളില്‍ ഒന്നായി മാറുകയും ചെയ്തിട്ടുണ്ട്.
ചൈനീസ് സാങ്കേതികവിദ്യയാണ് ഈ സംവിധാനം സാധ്യമാക്കിയതെന്ന് ഗവേഷകര്‍ പറയുന്നു. കേബിളുകളില്‍ ശൃംഖലയായി ഘടിപ്പിച്ച് ഇന്റര്‍നെറ്റ് ട്രാഫിക് നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും കഴിയുന്ന മിഡില്‍ ബോക്സുകള്‍ എന്നറിയപ്പെടുന്ന ഉയര്‍ന്ന ശേഷിയുള്ള ഉപകരണങ്ങളെ ആശ്രയിച്ചാണ് നിരോധനം നടപ്പാക്കുന്നത്.
ഈ സംവിധാനങ്ങള്‍ ഇന്റര്‍നെറ്റ് ട്രാഫിക് പരിശോധിക്കുകയും തടയുകയും ചെയ്യുന്നു. ഉപയോക്താക്കളെ നിരീക്ഷിക്കാനും വെബ്‌സൈറ്റുകള്‍, പ്രോട്ടോക്കോളുകള്‍, ചില വിപിഎന്‍ സേവനങ്ങള്‍ എന്നിവ തടയാനും ഭരണാധികാരികള്‍ക്ക് കൂടാതെ ഇന്റര്‍നെറ്റ് ട്രാഫിക് പരിശോധിക്കാനും തടയാനും ഈ സംവിധാനം വഴി സാധ്യമാകുന്നു. ‘സെന്‍സര്‍ഷിപ്പ് ഉപകരണങ്ങള്‍ ശൃംഖലയിലുടനീളം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് രണ്ട് ദിശകളിലും കണക്ഷനുകള്‍ തടയാന്‍ സര്‍ക്കാരിനെ അനുവദിക്കുന്നതായും ഗവേഷകര്‍ പറഞ്ഞു.
സര്‍ക്കാര്‍ പരിശോധന പാസായ ഇറാനികള്‍ക്ക് മാത്രം ഇന്‍ര്‍നെറ്റ്; ഇന്റര്‍നെറ്റ് സര്‍ക്കാര്‍ പദവി ആക്കാന്‍ രഹസ്യ നീക്കവുമായി ഇറാന്‍
