കോഴിക്കോട് : മുന്‍ കേന്ദ്ര മന്ത്രിയും ലോകസഭാ പ്രതിപക്ഷ നേതാവും എ ഐ സി സി ജനറല്‍ സെക്രട്ടറിയും ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ ട്രഷററുമായിരുന്ന സി എം സ്റ്റീഫന്റെ നാല്പത്തി രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഇന്ത്യന്‍ നാഷണല്‍ സാലറീഡ് എംപ്ലോയീസ് ആന്‍ഡ് പ്രൊഫഷണല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് എം കെ ബീരാന്‍ ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി രാമകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീവത്സന്‍ പടാറ്റ, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ പത്്മകുമാര്‍, സംസ്ഥാന സെക്രട്ടറി കെ സി അബ്ദുല്‍ റസാക്ക്, ടി ടി മുഹമ്മദ് സലീം, പി ടി മനോജ്, എ കെ മനോജ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സി എം സ്റ്റീഫന്‍ അനുസ്മരണം നടത്തി
