ഇന്നും നാളെയും കേരളത്തില്‍ മഴയ്ക്ക് സാധ്യത

ഇന്നും നാളെയും കേരളത്തില്‍ മഴയ്ക്ക് സാധ്യത

കോഴിക്കോട്: ഇന്നും നാളെയും സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് മഴയ്ക്ക് സാധ്യതയുള്ളത്. 16.5 മില്ലി മീറ്റര്‍ മുതല്‍ 64.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ പെയ്തിരുന്നു. മലയോര മേഖലകളിലെല്ലാം മണിക്കൂറുകളോളം നിര്‍ത്താതെ മഴ പെയ്തിരുന്നു. അതിനാല്‍ മലയോര മേഖലകളില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

 

 

ഇന്നും നാളെയും കേരളത്തില്‍ മഴയ്ക്ക് സാധ്യത

Share

Leave a Reply

Your email address will not be published. Required fields are marked *