കോഴിക്കോട് : മാറുന്ന കാലത്തിനനുസരിച്ച് പ്രിന്റിങ് വ്യവസായത്തിലും മാറ്റങ്ങള്‍ വരുത്തുക എന്ന ലക്ഷ്യത്തോടെ മലബാര്‍ പ്രിന്റേഴ്സ് അസോസിയേഷന് കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ഏക ദിന ശില്പശാല നടത്തി.
സംരംഭകത്വത്തിന്റെ കാഴ്ചപ്പാടിലും പുതിയ സാങ്കേതിക വിദ്യയെ സ്വീകരിക്കുന്നതിലും സാമൂഹത്തിന്റെ ചലനങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് പ്രിന്റിങ് രംഗത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതായിരുന്നു ശില്പശാലയുടെ മുഖ്യ വിഷയം. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു ഉദ്ഘാടനം ചെയ്തു. ദേവില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ശില്പശാലയില് ഡിജിറ്റസ് ഡയറക്ടര്‍ കിരണ്‍ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമിനെ പ്രിന്റിംഗ് വ്യവസായത്തിന്റെ വളര്‍ച്ചക്ക് എങ്ങനെ ഉപയോഗപ്പെടുത്താമെന്നത് സംബന്ധിച്ച് പ്രഭാഷണം നടത്തി. പ്രേമന് കല്ലേറി സ്വാഗതവും രാഹുല്‍ ദിനേശ് നന്ദിയും പറഞ്ഞു.
പ്രിന്റേഴ്സ് അസോസിയേഷന് ശില്പശാല നടത്തി
