വേഗം ഇന്‍ഷൂറന്‍സ് എടുത്തോളൂ, ഇല്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും

വേഗം ഇന്‍ഷൂറന്‍സ് എടുത്തോളൂ, ഇല്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും

ഇന്‍ഷൂറന്‍സില്ലാതെ വാഹനം നിരത്തിലിറക്കിയാല്‍ കര്‍ശന നടപടിയുള്ള നിയമം വരുന്നു. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് പുതിയ തീരുമാനം. ഇന്‍ഷൂറന്‍സില്ലാതെ നിരത്തിലിറങ്ങിയാല്‍ പിടിച്ചെടുക്കുന്നതുള്‍പ്പെടെയുള്ള നിയമ നടപടിയാണ് വകുപ്പ് നിര്‍ദ്ദേശിക്കുന്നത്. നിരത്തുകളില്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ എണ്ണം ഉയരുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം വാഹനങ്ങള്‍ക്കെതിരേ നടപടി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ മൊത്തം വാഹനങ്ങളില്‍ 56 ശതമാനത്തിന് ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാതെയാണ് ഓടുന്നതെന്നും, ഇത് ഏകദേശം 16.5 കോടിയോളം വാഹനങ്ങള്‍ വരുമെന്നുമാണ് 2025-ല്‍ സുപ്രീം കോടതി നിരീക്ഷിച്ചത്.
നിലവില്‍ രജിസ്ട്രേഷന്‍, പെര്‍മിറ്റ് എന്നിവ ഇല്ലാത്ത വാഹനങ്ങളും പെര്‍മിറ്റ് വ്യവസ്ഥകള്‍ ലംഘിക്കുന്ന വാഹനങ്ങളും പിടിച്ചെടുക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കിയിട്ടുള്ളത്. ഇതേ നിയമമാണ് ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങളുടെ കാര്യത്തിലും ബാധകമാക്കുകയെന്നാണ് റിപ്പോര്‍ട്ട്.തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എങ്കിലും ഇല്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

 

 

വേഗം ഇന്‍ഷൂറന്‍സ് എടുത്തോളൂ, ഇല്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും

Share

Leave a Reply

Your email address will not be published. Required fields are marked *