തന്ത്രി കണ്ഠരര് രാജീവര് ഐസിയുവില്‍

തന്ത്രി കണ്ഠരര് രാജീവര് ഐസിയുവില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസിയുവിലേക്ക് മാറ്റി.
കാര്‍ഡിയോളജി മെഡിസിന്‍ വിഭാഗത്തിന്റെ ശുപാര്‍ശയിലാണ് ഐസിയുവിലേക്ക് മാറ്റിയത്. ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ശബരിമലയിലെ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നറിയാന്‍ തന്ത്രി കണ്ഠരര് രാജീവരുടെ വീട്ടില്‍ എസ്ഐടി സംഘം പരിശോധന നടത്തി. പത്തോളം ഉദ്യാഗസ്ഥരടങ്ങുന്ന സംഘമാണ് ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്.

ശബരിമലയില്‍ നിന്ന് സ്വര്‍ണപ്പാളി കൊണ്ടുപോകാന്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മൗനാനുവാദം നല്‍കിയതിലും സ്വര്‍ണ പാളി ചെമ്പാക്കി മാറ്റിയ മഹസ്സറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടി പറയുന്നത്

വിശ്വാസ വഞ്ചന, വ്യാജ രേഖ ചമക്കല്‍, അഴിമതി നിരോധന നിയമത്തിന് കീഴിലെ പൊതു സ്വത്ത് അപഹരിക്കല്‍, ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ വകുപ്പുകളും തന്ത്രിക്കെതിരായ കേസില്‍ ഉള്‍പ്പെടുത്തിയത്.

 

 

തന്ത്രി കണ്ഠരര് രാജീവര് ഐസിയുവില്‍

Share

Leave a Reply

Your email address will not be published. Required fields are marked *