കോഴിക്കോട്: മഇന്ഡോ – അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ പ്രവാസി ഭാരതീയ ദിനാഘോഷം സംഘടിപ്പിച്ചു.മുന്‍ ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്‍ഡോ – അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ പ്രവാസി എക്സലന്‍സി അവാര്‍ഡ് മന്ത്രി എ കെ ശശീന്ദ്രന് വിതരണം ചെയ്തു. കേരളവും അറബ് രാജ്യവും തമ്മില്പൊക്കിള് കൊടി ബന്ധമാണെന്നും ഇത് നിലനിര്‍ത്തുകയെന്നത് നമ്മുടെ രാജ്യ താല്പര്യത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. ചരിത്രാതീതകാലം മുതല്‍ ഇന്ത്യ, പ്രത്യേകിച്ച് കേരളത്തിന് അറബ് രാജ്യങ്ങളുമായി വിശാലമായ ബന്ധമുണ്ട് . അതിനെ ശക്തിപ്പെടുത്താന്‍ ഇന്‍ഡോ – അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ഡോ. മുഹമ്മദ് ഹസ്സന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് പ്രവാസി എക്സലന്‍സി അവാര്‍ഡ് ടി.സി. അഹമ്മദിനും പ്രവാസി രത്ന അവാര്‍ഡ് നവാസ് പൂനൂരിനും മന്ത്രി എ.കെ. ശശീന്ദ്രന് വിതരണം ചെയ്തു.
പാളയം മുഹ്യുദ്ദീന്‍ പള്ളി ചീഫ് ഇമാം ഡോ. ഹുസൈന് മടവൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പ്രശംസാപത്രങ്ങള്‍ ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂരും കോണ്‍ഫെഡറേഷന്‍ സെക്രട്ടറി കെ.ടി വാസുദേവനും സമര്‍പ്പിച്ചു. അവാര്‍ഡ് ജേതാക്കളെ കോണ്‍ഫെഡറേഷന്‍ സെക്രട്ടറി എ.വി. ഫര്‍ദിസ് പരിചയപ്പെടുത്തി. ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ പ്രസിഡന്റ് എം.വി. കുഞ്ഞാമു , കോര്പ്പറേഷന് പ്രതിപക്ഷ കൗണ്‍സില്‍ പാര്‍ട്ടി പ്രതിപക്ഷ നേതാവ് എസ്.വി സയ്യിദ് മുഹമ്മദ് ഷമീല്‍, കാലിക്കറ്റ് ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി, എഞ്ചിനീയര്‍ പി. മമ്മദ് കോയ, എം എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ പി. മമ്മദ്കോയ , എം.ഇ. എസ് സെക്രട്ടറി സി.ടി. സക്കീര്‍ ഹുസൈന്, ഇന്‍ഡോ – അറബ് ഗ്ളോബല്‍ ട്രഷറര്‍ എം.പി. മുഹമ്മദ് ഷാഫി (ഖത്തര്‍), സൗദി ചാപ്റ്റര്‍ കോ- ഓര്‍ഡിനേറ്റര്‍ ഹുസൈന് ചോലക്കുഴി, സുനില്‍ വിജയന് ( മുംബൈ ചാപ്റ്റര്‍ ) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ചടങ്ങില്‍ വെച്ച് മാധ്യമപ്രവര്ത്തകന് അജീഷ് അത്തോളിക്ക് ആദരവ് സമര്‍പ്പിച്ചു. ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി സ്വാഗതവും ഓര്‍ഗനൈസിങ്ങ് സെക്രട്ടറി കോയട്ടി മാളിയേക്കല്‍ നന്ദിയും പറഞ്ഞു.
ഇന്‍ഡോ – അറബ് കോണ്‍ഫെഡറേഷന്‍
പ്രവാസി ഭാരതീയ ദിനാഘോഷം സംഘടിപ്പിച്ചു
