കോഴിക്കോട:് കരട് പട്ടിക പ്രസിദ്ധീകരിച്ചിട്ടും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കാതെ കമ്മീഷന്‍ ഉരുണ്ടുകളിക്കുന്നതില്‍ പ്രവാസികള്‍ ആശങ്കയിലാണെന്ന് പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മുഹാജി പറഞ്ഞു. കോഴിക്കോട് ജില്ല പ്രവാസി ലീഗ് ക്ഷേമനിധി ഓഫീസിന് മുമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.
പ്രവാസികളുടെ വോട്ട് വെട്ടുന്നത് പ്രവാസികളുടെ പൗരത്വം ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. വിദേശത്ത് ജനിച്ച 5 ലക്ഷത്തോളം ഇന്ത്യന്‍ പൗരന്മാര്‍ക്ക് അപേക്ഷ നല്‍കേണ്ടതുണ്ട്. എന്നാല്‍ 30 ദിവസം കാലാവധി കൊടുത്ത് 15 ദിവസം കഴിഞ്ഞിട്ടും വെബ്‌സൈറ്റ് തുറക്കാന്‍ കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഏകദേശം 20 ലക്ഷത്തോളം പ്രവാസികളില്‍ എഴുപത്തി അയ്യായിരം പേര്‍ക്ക് മാത്രമാണ് അപേക്ഷ നല്‍കാന്‍ കഴിഞ്ഞത്.
ലോകരാഷ്ട്രങ്ങള്‍ സാമ്പത്തിക മാന്ദ്യത്തില്‍ ആടിയുലഞ്ഞപ്പോഴും നമ്മുടെ രാജ്യത്ത് സാമ്പത്തിക മാന്ദ്യം ബാധിക്കാതെ നിലനിര്‍ത്തിയത് പ്രവാസികളാണ്. പ്രവാസികളോട് ഗവണ്‍മെന്റും തെരഞ്ഞെടുപ്പ് കമ്മീഷനും കാണിക്കുന്നത് കാട്ടുനീതിയാണ്. ക്ഷേമനിധിയില്‍ അംശാദായം അടച്ച് ആയിരങ്ങളാണ് മാസങ്ങളായി കാത്തിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഉടന്‍ പരിഹാരം ലഭിച്ചില്ലെങ്കില്‍ ഗവണ്‍മെന്റ് മറുപടി പറയേണ്ടി വരുമെന്ന് കെ.പി. ഇമ്പിച്ചി മമ്മുഹാജി ചൂണ്ടിക്കാട്ടി.ജില്ലാ പ്രവാസി ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറ്റിക്കാട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രവാസികളുടെ തടഞ്ഞുവെച്ച പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുക, അംശാദായം അടച്ച് അപേക്ഷ നല്‍കിയ പ്രവാസികളുടെ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുക, ക്ഷേമനിധിയില്‍ കെട്ടി കിടക്കുന്ന അപേക്ഷകള്‍ക്ക് അംശാദായം അടച്ച് അപേക്ഷ നല്‍കിയ പ്രവാസികളുടെ പെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുക, ക്ഷേമനിധിയില്‍ കെട്ടി കിടക്കുന്ന അപേക്ഷകള്‍ക്ക് അംഗീകാരം നല്‍കുക, പ്രവാസി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ തിരിച്ചെത്തിയ പ്രവാസികളെയും ഉള്‍പ്പെടുത്തുക. പ്രവാസി പെന്‍ഷന്‍ അയ്യായിരം രൂപയാക്കി ഉയര്‍ത്തുക, പ്രവാസി ക്ഷേമനിധിയില്‍ ചേരാനുള്ള പ്രായപരിധി എടുത്തുകളയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു ധര്‍ണ്ണ സംഘടിപ്പിച്ചത്.
ജില്ലാ ഭാരവാഹികളായ കരാളത്ത് പോക്കര്‍ഹാജി, ഹാഷിം കോയ തങ്ങള്‍, കെ.വി. ഷരീഫ്, മഞ്ചയില്‍ മൂസ്സഹാജി, കാസിം പള്ളിത്താഴം, ചേറമ്പറ്റ മമ്മൂ, മഠത്തില്‍ റഷീദ്, കെ.ടി.കെ. റഷീദ്, ബി.എച്ച്. കുഞ്ഞമ്മദ് ഹാജി, റാഫി പയ്യോളി, എ.എം.എസ്. അലവി, ടി.കെ. അബ്ദുള്ളകോയ, കെ.കെ. കോയ കോവൂര്‍, എ.എം. മുഹമ്മദ്കുട്ടി, റസാഖ് മേലടി, ഉമ്മര്‍ കുനിയില്‍, സഹീര്‍ പിസ, ടി, ദാവൂദ് എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി മജീദ് ഹാജി വടകര സ്വാഗതം പറഞ്ഞു
പ്രവാസികളുടെ പൗരത്വം ചോദ്യം ചെയ്യുന്ന് കാട്ടുനീതി;കെ. പി. ഇമ്പിച്ചി മമ്മുഹാജി
