ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി; രാഹുല്‍ ഈശ്വര്‍

ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി; രാഹുല്‍ ഈശ്വര്‍

കൊച്ചി: ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രികണ്ഠര് രാജീവരെ ബലിയാടാക്കിയെന്ന് രാഹുല്‍ ഈശ്വര്‍. ആരെയെങ്കിലും രക്ഷപ്പെടുത്താനുള്ള നടപടിയാണോയെന്ന് സംശയിക്കുന്നതായും രാഹുല്‍ ഈശ്വര്‍ കുറ്റപ്പെടുത്തി. തന്ത്രിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുത്. ജീവിതത്തില്‍ ഇന്നേവരെ ഒരു വിവാദത്തിലും ഉള്‍പ്പെട്ടിട്ടില്ല, ഒരു കുറ്റവും പഴിയും കേള്‍പ്പിച്ചിട്ടില്ലാത്ത വ്യക്തിയാണ് കണ്ഠരര് രാജീവര് എന്നും ശബരിമല കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച 9 ഇടക്കാല വിധികളില്‍ ഒന്നില്‍ പോലും കണ്ഠര് രാജീവരെ കുറിച്ച് പരാമര്‍ശമില്ലെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.

കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ എസ്ഐടി ഓഫിസില്‍ പുലര്‍ച്ചെ നാലു മണിക്ക് ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്.

 

ശബരിമലയിലെ ഭരണപരമായ വീഴ്ചയ്ക്ക് തന്ത്രിയെ ബലിയാടാക്കി;
രാഹുല്‍ ഈശ്വര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *