മൈക്ലിപ്പിലൂടെ രോഗിക്ക് പുതുജീവനേകി മൈഹാര്‍ട്ട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍

മൈക്ലിപ്പിലൂടെ രോഗിക്ക് പുതുജീവനേകി മൈഹാര്‍ട്ട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍

കോഴിക്കോട് : ഇന്ത്യയിലെ ആദ്യ തദ്ദേശീയ നിര്‍മിത ‘മിട്രല്‍ ക്ലിപ്പ്’ ഉപകരണമായ മൈക്ലിപ്പ് ഉപയോഗിച്ച് രോഗിക്ക് പുതുജീവനേകി മൈഹാര്‍ട്ട് സ്റ്റാര്‍കെയര്‍ ആശുപത്രി.
ഗുരുതരമായ ഹൃദ്രോഗം ബാധിച്ച് മലേഷ്യയില്‍ നിന്നെത്തിയ 51കാരനാണ് ഇങ്ങനെ പുതുജീവന്‍ ലഭിച്ചത്.

ഹൃദയത്തില്‍ രക്തം തിരിച്ചൊഴുകുന്ന, ഹൃദയ വാല്‍വിന്റെ ഗുരുതര തകരാറായ മിട്രല്‍ റീഗര്‍ജിറ്റേഷന്‍ (എം ആര്‍) എന്ന രോഗാവസ്ഥയിലായിരുന്നു രോഗി.
രോഗ ലക്ഷണങ്ങള്‍ വഷളായി ഹൃദയസ്തംഭന സാധ്യതയ്ക്ക് വരെ കാരണമാകുന്ന നിലയിലായിരുന്നു അദ്ദേഹം.
രോഗിയുടെ പ്രായം, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ മൂലം തുറന്ന ഹൃദയ ശസ്ത്രക്രിയയോ ഹൃദയം മാറ്റിവയ്ക്കലോ പോലുള്ള പരമ്പരാഗത ചികിത്സാ മാര്‍ഗങ്ങള്‍ വളരെ അപകടകരമായതിനാല്‍ പരിഗണിച്ചില്ല. മരുന്നുകള്‍ കൊണ്ടും ചികിത്സ മതിയാകുകയുമില്ല.
ഇന്ത്യന്‍ മെഡിക്കല്‍ ടെക്‌നോളജി കമ്പനിയായ ‘മെറില്‍’ അടുത്തിടെ അവതരിപ്പിച്ച മിട്രല്‍ വാല്‍വ് തകരാര്‍ പരിഹരിക്കുന്ന ‘മൈക്ലിപ്’ എന്ന ഉപകരണമാണ് ഇവിടെ രക്ഷക്കെത്തിയത്. കോഴിക്കോട് മൈഹാര്‍ട്ട് സ്റ്റാര്‍കെയര്‍ ആശുപത്രിയില്‍ നടന്നത് ജീവിതം മാറ്റിമറിക്കുന്ന ശസ്ത്രക്രിയയായി മാറി.
‘ഇന്ത്യയില്‍ നിര്‍മിക്കുക’ എന്ന സംരംഭത്തിലൂടെ വികസിപ്പിച്ച ഈ ഉപകരണത്തിന് മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിന്റെ റെഗുലേറ്ററി അംഗീകാരം ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് മൈഹാര്‍ട്ട് സ്റ്റാര്‍കെയര്‍ ആശുപത്രിയിലെ സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എസ്.എം. അഷ്റഫാണ് ഏറ്റവും കുറഞ്ഞ മുറിവ് മാത്രം വരുത്തുന്ന രീതിയില്‍ മൈക്ലിപ്പ് ശസ്ത്രക്രിയ നടത്തിയതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ മൈഹാര്‍ട്ട് സ്റ്റാര്‍കെയര്‍ ആശുപത്രി സീനിയര്‍ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റുകളായ പ്രൊഫ. ഡോ. എസ്.എം. അഷ്റഫ്, ഡോ. ആശിഷ് കുമാര്‍ മാന്‍ഡലെ, ഡോ. അലി ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.

 

 

 

മൈക്ലിപ്പിലൂടെ രോഗിക്ക് പുതുജീവനേകി
മൈഹാര്‍ട്ട് സ്റ്റാര്‍കെയര്‍ ഹോസ്പിറ്റല്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *