കോഴിക്കോട്: ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ 2026ലെ പ്രവാസി രത്ന അവാര്‍ഡ് എഴുത്തുകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ നവാസ് പൂനൂരിന്.9ന് നടക്കുന്ന സംസ്ഥാന തല പ്രവാസി ഭാരതീയ ദിനാഘോഷത്തില്‍ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അവാര്‍ഡ് സമ്മാനിക്കും.
1976 മാര്‍ച്ച് 15 മുതല്‍ ചന്ദ്രികയില്‍ സഹ പത്രാധിപരായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 2012 നവംബര്‍ 30 ന് പത്രാധിപരായാണ് വിരമിച്ചത്. 2013 മാര്‍ച്ചില്‍ സുപ്രഭാതത്തില്‍ സ്ഥാപക പത്രാധിപരായി.
2023 ല്‍ സുപ്രഭാതം മാനേജിംഗ് ഡയറക്ടര്‍ പദവി ഒഴിഞ്ഞു. തുടര്‍ന്ന് സുപ്രഭാതത്തിന്റെ ഡയറക്ടറായി ചുമതലയേറ്റു.
അര നൂറ്റാണ്ടോളമെത്തുന്ന മാധ്യമപ്രവര്‍ത്തനത്തിനിടയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1980 മുതല്‍ ബഹ്റൈന്‍ കെ എം സി സിയുടെ കോ-ഓഡിനേറ്ററായി പ്രവര്‍ത്തിച്ചു. 1990 മുതല്‍ സഊദി കെ എം സി സി യുടേയും ഷാര്‍ജാ കെ എം സി സി യുടേയും കോ-ഓഡിനേറ്ററായി. 2000 മുതല്‍ ഷാര്‍ജ കെ എം സി സിയുടെ സുവര്‍ണ്ണ മുദ്ര സമൂഹ വിവാഹ പദ്ധതിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു. നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. പ്രഥമ അവാര്‍ഡ് ഷാര്‍ജാ കലാ അവാര്‍ഡായിരുന്നു. സ്പീക്കര്‍ വി എം സുധീരനില്‍ നിന്ന് ഏറ്റ് വാങ്ങി.
സി എച്ചിന്റെ കഥ, മമ്മൂട്ടി നക്ഷത്ര ങ്ങളുടെ രാജകുമാരന്‍, ക്ഷമയുടെ മിനാരങ്ങള്‍, പ്രശസ്തരുടെ പ്രണയങ്ങള്‍, ചലച്ചിത്രത്തിന്റെ ചരിത്രം, കാലം കാലൊച്ച കേ ള്‍പ്പിക്കുന്നു, മരണത്തിന്റെ സ്‌കോര്‍ ബോര്‍ഡ്, ചിരിക്കൂട്ട് ,ഫലിത രസായനം, സി എച്ച് മുഹമ്മദ് കോയ, ഒരേ ഒരു പ്രേം നസീര്‍, എന്റെ ജീവിതയാത്ര, പ്രേം നസീര്‍ കാലം പറഞ്ഞു നിത്യഹരിതം, പൂനൂര്‍ പുരാണം, ഇ അഹമ്മ ദ് മഹനീയം ഒരു കാലം, സ്‌നേഹ സൂര്യന്‍, ഹൃദയപക്ഷത്തെ കുഞ്ഞൂഞ്ഞ്,എന്റെ ചന്ദ്രിക, മായ്ക്കും തോറും തെളിയുന്ന നെഹ്‌റു, അച്യുത കേരളം, ചന്ദ്രികയുടെ ചരിത്രം, സയ്യിദ് മുഹമദലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നീ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്
കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ്, വൈസ് പ്രസിഡണ്ട്, പത്രപ്ര വര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി സെക്ര ട്ടറി, ജില്ലാ മുസ് ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി,കേരള സാഹിത്യ അക്കാദമി, ഇന്‍ഫര്‍മേ ഷന്‍ ആന്റ് പബ്ലിക്‌റിലേ ഷന്‍സ് ഉപദേ ശകസമിതി, സര്‍വ്വവിജ്ഞാന കോശം ഗവേണിംഗ് ബോസി,പത്രപ്ര വര്‍ത്തക പെന്‍ഷന്‍ കമ്മിറ്റി, അക്രഡിറ്റേഷന്‍ കമ്മിറ്റി.നെഹറു യുവകേന്ദ്ര,മലയാളം ബുക്ക് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ മുസ് ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗമാണ്.
