വെനസ്വേലയിലെ യു എസ് നടപടിയില്‍ പ്രതികരിച്ച് നിക്കോളാസ് മഡുറോ ഗറാ

വെനസ്വേലയിലെ യു എസ് നടപടിയില്‍ പ്രതികരിച്ച് നിക്കോളാസ് മഡുറോ ഗറാ

കാരക്കസ്: വെനസ്വേലയിലെ യു എസ് നടപടിയില്‍ പ്രതികരിച്ച് പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ മകനും പാര്‍ലമെന്റ് അംഗവുമായ നിക്കോളാസ് മഡുറോ ഗറ.അപകടകരമായ കീഴ്‌വഴക്കമാണ് തന്റെ രക്ഷിതാക്കളായ നിക്കോളാസ് മഡുറോയെയും, സീലിയ ഫ്‌ലോറസിനെയും റാഞ്ചിയതിലൂടെ യു എസ് നടത്തിയത്. യു എസിന്റെ ഇത്തരം നടപടിയില്‍ ഒരു രാജ്യത്തിനും സുരക്ഷിതത്വം ഉണ്ടാവില്ല. കൃത്യമായ ആസൂത്രണത്തിലൂടെയാണ് യു.എസ് കരുനീക്കുന്നത്. ആഗോള രാഷ്ട്രീയ സ്ഥിരതയ്ക്ക് യുഎസ് ഭീഷണിയാണ്.വെനസ്വേലയുടെ ദേശീയ അസംബ്ലിയില്‍ പ്രസംഗിക്കുമ്പോഴായിരുന്നു നിക്കോളാസ് മഡുറോ ഗറാ പ്രതികരിച്ചത്.
മാതൃരാജ്യത്തിനായി എന്തു ചെയ്യേണ്ടി വന്നാലും ഞങ്ങള്‍ അതിനായി ഉറച്ചുനില്‍ക്കും. ഞങ്ങള്‍ അങ്ങയെ വളരെയധികം സ്‌നേഹിക്കുന്നു’ വികാരാധീനനായി നിക്കോളാസ് മഡുറോ ഗറാ പറഞ്ഞു. വെനസ്വേലയിലെ പുതിയ ഭരണനേതൃത്വത്തോട് മഡുറോ ഗറാ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിനും പിന്തുണ പ്രഖ്യാപിച്ചു.

 

 

വെനസ്വേലയിലെ യു എസ് നടപടിയില്‍
പ്രതികരിച്ച് നിക്കോളാസ് മഡുറോ ഗറാ

 

 

Share

Leave a Reply

Your email address will not be published. Required fields are marked *