ജോര്‍ദാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്കോപീസ് മിഡ്‌ലീസ്റ്റിന്റെ പരിസ്ഥിതി സംരക്ഷണ പരിപാടിയിലേക്ക് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അബു കുമ്മാളിക്കു ക്ഷണം.
2026 ജനുവരി 10 മുതല്‍ വിവിധ രാജ്യങ്ങളിലായി 20 ദിവസം നീണ്ടുനില്‍ക്കുന്നതാണ് പരിസ്ഥിതി സംരക്ഷണ പരിപാടി. ഈ പരിപാടിയില്‍ സംബന്ധിക്കാനാണ് ഡോ.അബു കുമ്മാളിയെ ഇക്കോപീസ് മിഡ്‌ലീസ്റ്റ് ക്ഷണിച്ചിരിക്കുന്നത്.
വ്യത്യസ്ത രാജ്യങ്ങളിലായാണ് ഈ വര്‍ഷം ഇക്കോപീസ് പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
നേരത്തെ വിവിധ രാജ്യങ്ങളില്‍ ഇക്കോപീസ് സംഘടിപ്പിച്ച പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടികളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു.
ഡോ.അബു കുമ്മാളിക്കു
ഇക്കോപീസിന്റെ ക്ഷണം
