കോഴിക്കോട്: ബേപ്പൂരിലെ നാനോ റസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികവും പുതുവല്‍സരാഘോഷവും സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കെ.രാജീവ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് കെ.പി.റജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി വി സനോഷ്, രക്ഷാധികാരി കെ.വിജയന്‍, ട്രഷറര്‍ വി. ദേവന്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്റെ പരിധിയിലുള്ള എസ് എസ് എല്‍ സിക്ക് മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. ആഘോഷ പരിപാടികള്‍ക്ക് പി മനോജ്, കെ.ഉണ്ണികൃഷ്ണന്‍, ടി.ശ്രീധരന്‍, കെ.പി.ബൈജു എന്നിവര്‍ നേതൃത്വം നല്‍കി.
