കണ്ണൂര്‍: റോട്ടറി കണ്ണൂര്‍ സെന്‍ട്രലിന്റെ ആഭിമുഖ്യത്തില്‍ ആസ്റ്റര്‍ മിംസ് ചാരിറ്റബിള്‍ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ സംയുക്തമായി നടത്തുന്ന കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി ‘ഗിഫ്റ്റ് ഓഫ് ലൈഫ്’ന്റെ പ്രഖ്യാപനം കോഴിക്കോട് ആസ്റ്റര്‍ മിംസ് സിഒഒ ലുഖ്മാന്‍ പൊന്‍മാടത്ത് നിര്‍വ്വഹിച്ചു.നിലവില്‍ വിവിധ ജില്ലകളിലെ റോട്ടറി ക്ലബ്ബിന്റെയും മറ്റു സന്നദ്ധ സംഘങ്ങളുടെയും സഹായത്തോടെ ഇരുനൂറില്‍ പരം കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളെ തിരികെ ജീവിതത്തിലേക്കെത്തിക്കുക എന്നതാണ് ഈ പദ്ധതി പ്രകാരം ലക്ഷ്യമിടുന്നതെന്ന് ഗിഫ്റ്റ് ഓഫ് ലൈഫ് പ്രൊജക്ട് ചെയര്‍മാന്‍ സുനില്‍ കണാരന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം സ്‌ക്രീനിംഗ് ക്യാമ്പുകള്‍ സംഘടിപ്പിച്ച് ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികള്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ വെച്ച് സൗജന്യമായി ചെയ്ത് കൊടുക്കക എന്നതാണ് പദ്ധതിയുടെ രീതി. ചടങ്ങില്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ.കെപി അനില്‍ കുമാര്‍, റോട്ടറി ഇമ്മീഡിയറ്റ് പാസ്റ്റ് ഡിസ്റ്റ് ഗവര്‍ണര്‍ ഡോ. സന്തോഷ് ശ്രീധര്‍, ആസ്റ്റര്‍ മിംസ് പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍ രേണു പി കുറുപ്പ്, കാര്‍ഡിയാക് സര്‍ജന്മാരായ ഡോ.ഗിരീഷ് വാരിയര്‍,ഡോ.ശബരീനാഥ് മേനോന്‍, റോട്ടറി കണ്ണൂര്‍ സെന്‍ട്രല്‍ ചാര്‍ട്ടര്‍ പ്രസിഡണ്ട് അനന്തനാരായണന്‍, മുന്‍വര്‍ഷത്തെ പ്രസിഡണ്ട് രാജേഷ് അലോറ , ഗിഫ്റ്റ് ഓഫ് ലൈഫ് പ്രൊജക്ട് സെക്രട്ടറി ആര്‍. വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പദ്ധതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: 9961997779
‘ഗിഫ്റ്റ് ഓഫ് ലൈഫ്’ കുട്ടികള്‍ക്കുള്ള
സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചു
