കസ്റ്റമര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു

കസ്റ്റമര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കെഎസ്എഫ്ഇ മാവൂര്‍ റോഡ് ശാഖയിലെ കസ്റ്റമര്‍ മീറ്റ് കോഴിക്കോട് കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു . കോഴിക്കോട് ഡിസ്ട്രിക്ട് എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി. അമ്മാര്‍ മുഖ്യാതിഥിആയിരുന്നു. കോഴിക്കോട് അര്‍ബന്‍ റീജിയന്‍ എ ജി എം കെ. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ശാഖാ മാനേജര്‍ ഗ്ലാഡിസ് മിനി ഫ്രാന്‍സിസ് സ്വാഗതവും റീജിനല്‍ഓഫീസ് അസ്സി .മാനേജര്‍ ആന്റു കെഎസ്എഫ്ഇ യുടെ സമീപകാല വളര്‍ച്ചയെക്കുറിച്ച് വിവരിച്ചു . ചടങ്ങില്‍ സന്നദ്ധ സംഘടനയായ ശരണ്യ കൂട്ടായ്മയ്ക്ക് ധനസഹായ വിതരണം നടത്തി . പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ബഷീര്‍ കിഴിശ്ശേരി ഇടപാടുകാരുടെ കാരിക്കേച്ചര്‍ വരച്ചു. 2004 – 25 ഗാലക്‌സി സീരീസ് .1 സംസ്ഥാനതല സമ്മാനം പദ്ധതിയിലെ മേഖലാതല സമ്മാനമായ ഐഫോണ്‍ കരസ്ഥമാക്കിയ മാവൂര്‍ റോഡ് ബ്രാഞ്ചിലെ കസ്റ്റമര്‍ എന്‍. ശ്രീനിവാസനെ ചടങ്ങില്‍ ആദരിച്ചു. നിരവധി ഇടപാടുകാര്‍ മാവൂര്‍ റോഡ് ബ്രാഞ്ചില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ച സഹായസഹകരണങ്ങളെ കുറിച്ചും നല്ല അനുഭവങ്ങളെക്കുറിച്ചും അനുസ്മരിക്കുകയും കെഎസ്എഫ്ഇ യുടെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. മേഖല ഓഫീസ് പ്രതിനിധി ആന്റു ഇടപാടുകാരുടെ നിര്‍ദ്ദേശങ്ങള്‍ക്കുള്ള മറുപടി നല്‍കി. അസ്സി.മാനേജര്‍ വിനു. ആര്‍.കേശു നന്ദി പറഞ്ഞു.

 

 

കസ്റ്റമര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *