മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

കൊച്ചി: മുന്‍ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ്(73) അന്തരിച്ചു.അര്‍ബുദബാധിതനായി കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുസ്ലിം ലീഗിന്റെ മധ്യകേരളത്തിലെ കരുത്തുറ്റ നേതാക്കളിലൊരാളായ ഇബ്രാഹിംകുഞ്ഞ് രണ്ടു തവണ മന്ത്രിയായിട്ടുണ്ട്. 1952-ല്‍ യു.വി. ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായി ആലുവ കൊങ്ങോരപ്പള്ളിയില്‍ ജനിച്ച ഇബ്രാഹിം കുഞ്ഞ് എംഎസ്എഫിലൂടെയും മുസ്ലിം യൂത്ത് ലീഗിലൂടെയുമായിരുന്നു രാഷ്ട്രീയ പ്രവേശം നടത്തിയത്. മട്ടാഞ്ചേരിയില്‍ നിന്നും കളമശ്ശേരിയില്‍ നിന്നുമാണ് അദ്ദേഹം നിയമസഭയില്‍ എത്തിയത്. 2005-ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതോടെയാണ് വി.കെ. ഇബ്രാഹിംകുഞ്ഞ് ആദ്യമായി മന്ത്രിയായത്. പിന്നീട് 2011-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി.

മുസ്‌ലിം ലീഗ് ജില്ലാ അധ്യക്ഷ സ്ഥാനം ഉള്‍പ്പെടെ പാര്‍ട്ടിയില്‍ പ്രമുഖ സ്ഥാനങ്ങള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ലീഗിന്റെ തൊഴിലാളി യൂണിയനായ എസ്ടിയുവിന്റെ വിവിധ ഘടകങ്ങളുടെ ഭാരവാഹിയായും പ്രവര്‍ത്തിച്ചു. ഭാര്യ നദീറ. അഡ്വ. വി.ഇ. അബ്ദുള്‍ ഗഫൂര്‍, അബ്ബാസ്, അനൂബ് എന്നിവര്‍ മക്കളാണ്.

 

മുന്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *