തിരുവനന്തപുരം: മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ തന്റെ അതൃപ്തി പരസ്യപ്പെടുത്തി ബിജെപി കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍ ശ്രീലേഖ.മേയര്‍ ആക്കുമെന്ന ഉറപ്പിന്മേലാണ് താന്‍ തിരുവനന്തപും കോര്‍പ്പറേഷന്‍ കൗണ്‍സലറായതെന്നും മേയര്‍ സ്ഥാനത്തേക്ക് അവസാന നിമിഷം വരെ ശ്രീലേഖയുടെ പേരാണ് ഉയര്‍ന്നു കേട്ടിരുന്നത്. എന്നാല്‍ ആര്‍എസ്എസും മുരളീധരപക്ഷവും എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് ശ്രീലേഖയ്ക്ക് പകരം വി വി രാജേഷിനെ മേയര്‍ പദവിയിലേക്ക് ബിജെപി കേന്ദ്ര നേതൃത്വം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തന്നെ ജയിപ്പിച്ച ആളുകളോട് തനിക്ക് ആത്മാര്‍ത്ഥതയും കൂറും ഉണ്ട്. അതിനാലാണ് അഞ്ച് വര്‍ഷത്തേക്ക് കൗണ്‍സിലറായി തുടരാന്‍ തീരുമാനിച്ചത്. ചിലപ്പോള്‍ അത് നല്ലതിനായിരിക്കും’. ശ്രീലേഖ പറഞ്ഞു. ‘കോര്‍പ്പറേഷനില്‍ 10 വാര്‍ഡുകളിലെ സ്ഥാനാര്‍ത്ഥികളോടൊപ്പം പ്രവര്‍ത്തിച്ച്, അവരെ വിജയിപ്പിക്കുക എന്നതായിരുന്നു ആദ്യം പാര്‍ട്ടി ഏല്‍പ്പിച്ചിരുന്ന ദൗത്യം. അന്നു മത്സരിക്കാന്‍ തീരുമാനിച്ചിരുന്നില്ല. സംസ്ഥാന നേതൃത്വമാണ് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. ഞാന്‍ ഒന്നര വര്‍ഷമേ ആയിട്ടുള്ള രാഷ്ട്രീയത്തില്‍ പ്രവേശിച്ചിട്ട്. കോര്‍പ്പറേഷനിലും രാഷ്ട്രീയരംഗത്തും പത്തു മുപ്പതു വര്‍ഷത്തോളം പ്രവര്‍ത്തിവര്‍ക്ക് മുകളില്‍ എന്നെ പ്രതിഷ്ടിക്കേണ്ട എന്നതാകും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നിലെന്നും’ ശ്രീലേഖ പറഞ്ഞു.മുന്‍ ഡിജിപിയായ ശ്രീലേഖ നിലവില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷ കൂടിയാണ്.
മേയര്‍ സ്ഥാനത്തേക്ക് പരിഗണിച്ചില്ല;
അതൃപ്തി പ്രകടിപ്പിച്ച് ആര്‍.ശ്രീലേഖ
