കോഴിക്കോട്: മലബാര്‍ സഹോദയ സി.ബി.എസ്.ഇ ടീച്ചേഴ്‌സ് കലോത്സവം ചെലവൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ഇംഗ്ലീഷ് സ്‌കൂളില്‍ സമാപിച്ചു.
154 പോയിന്റുകള്‍ നേടി മാവിളിക്കടവ് എം.എസ്.എസ് പബ്ലിക് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. കുറ്റിക്കാട്ടൂര്‍ ബീലൈന്‍ പബ്ലിക് സ്‌കൂള്‍ (147) രണ്ടാം സ്ഥാനവും പുതിയങ്ങാടി അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂള്‍ (134) മൂന്നാം സ്ഥാനവും നേടി. മൂകാഭിനയം, വിവിധതരം നൃത്തങ്ങള്‍, ഒപ്പന തുടങ്ങിയ വിവിധ മത്സരങ്ങളില്‍ പതിനെട്ട് സ്‌കൂളുകളില്‍ നിന്നായി അഞ്ഞൂറില്‍ പരം അധ്യാപകര്‍ പങ്കെടുത്തു. മലബാര്‍ സഹോദയ പാട്രണ്‍ കെ പി ഷക്കീല വിജയികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ് മോനി യോഹന്നാന്‍ ട്രോഫികള്‍ വിതരണം ചെയ്തു. ലിറ്റില്‍ ഫ്‌ളവര്‍ മാനേജര്‍ ഫാദര്‍ ഡോ. ജിനോ പി ജോബ് അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പി. ഉഷാ ദേവി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സിന്ധു ബി. പി സ്വാഗതവും ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദിലീപ് പി ജെയിംസ് നന്ദിയും പറഞ്ഞു.
