വാഷിങ്ടണ്‍: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ വെനസ്വേലയില്‍ അമേരിക്ക ബോംബാക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും പിടികൂടിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തലസ്ഥാന നഗരമായ കാരക്കസിലുള്‍പ്പെടെ യു എസ് വന്‍ സ്‌ഫോടനങ്ങളുണ്ടാക്കിയതായാണ് റിപ്പോര്‍ട്ട്.ശനിയാഴ്ച വെനസ്വേലയുടെ വിവിധ ഭാഗങ്ങളില്‍ യു എസ് ആക്രമണം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ടുണ്ട്. നാലോളം വിമാനത്താവളങ്ങള്‍ക്ക് നേരെയും വ്യോമാക്രണം നടന്നിട്ടുണ്ട്. കിഴക്കന്‍ മേഖലയിലെ ഹിഗരറ്റ് വിമാനത്താവളം അടക്കം ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. വെനസ്വേലക്കെതിരെ യു എസ് നിരന്തരമായി മയക്കുമരുന്ന് കടത്ത് ആരോപണം ഉന്നയിച്ചിരുന്നു.എന്നാല്‍ ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ പ്രതികരിക്കുകയും ചെയ്തിരുന്നു. ആരോപണം മയക്കുമരുന്നാണെങ്കിലും ട്രംപിന്റെ ലക്ഷ്യം തങ്ങളുടെ എണ്ണ നിക്ഷേപമാണെന്ന് മഡൂറോ ആരോപിച്ചു.മഡുറോയെ പിടികൂടിയ സാഹചര്യത്തില്‍ വെനസ്വേലയ്ക്കെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാകില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞതായി റിപ്പബ്ലിക്കന്‍ സെനറ്റര്‍ മൈക്ക് ലീ.
