പീപ്പിള്‍സ് റിവ്യൂ ന്യൂഇയര്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു

പീപ്പിള്‍സ് റിവ്യൂ ന്യൂഇയര്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ 18-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ന്യൂഇയര്‍ സപ്ലിമെന്റ് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ്.ജോര്‍ജ്ജിന് നല്‍കി പ്രകാശനം ചെയ്തു. പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവും, പ്രശസ്ത കവിയുമായ പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ ആമുഖഭാഷണം നടത്തി.സാഹിത്യകാരന്മാരായ അജിത മാധവ്, മോഹനന്‍ പുതിയോട്ടില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ)അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എം.കെ.ബീരാന്‍ ആശംസകള്‍ നേര്‍ന്നു. ആര്‍.കെ.ഇരവില്‍ സ്വാഗതവും സാഹിത്യകാരന്‍ പരപ്പില്‍ അനില്‍ നന്ദിയും പറഞ്ഞു.

 

പീപ്പിള്‍സ് റിവ്യൂ ന്യൂഇയര്‍ സപ്ലിമെന്റ് പ്രകാശനം ചെയ്തു

 

Share

Leave a Reply

Your email address will not be published. Required fields are marked *