ആത്മ ബോധമില്ലാത്ത സമൂഹമായി കേരളം മാറുന്നു; യു.കെ.കുമാരന്‍

ആത്മ ബോധമില്ലാത്ത സമൂഹമായി കേരളം മാറുന്നു; യു.കെ.കുമാരന്‍

കോഴിക്കോട്: ആഘോഷാവസരങ്ങളില്‍ ലഹരിയുടെ അകമ്പടിയോടെ ബോധമില്ലാതെ ആടുകയും പാടുകയും ചെയ്യുന്ന മലയാളി ആത്മബോധമില്ലാത്ത സമൂഹമായി മാറുകയാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പറഞ്ഞു. ഇത്തരം ലഹരിക്കെതിരെയുള്ള പ്രതിപ്രവര്‍ത്തനമാണ് കല. സാഹിത്യബോധം നിലനിര്‍ത്തിയാല്‍ മറ്റൊരു ലഹരിയുടെ ആവശ്യമില്ല. പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിന്റെ 18-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തുകാരന്റെ ഏറ്റവും വലിയ കരുത്ത് ആത്മ വിശ്വാസമാണ്. അത് മുറുകെ പിടിച്ച് രചന നടത്താന്‍ സാധിക്കണം. നല്ലൊരു എഴുത്തുകാരന് സര്‍ഗ്ഗാത്മകത ഉണ്ടാവണം. ഒരു കൃതിയുടെ ഭാവി കാലത്തിന്റെ കൈകളിലാണ്. സാഹിത്യ പ്രവര്‍ത്തനത്തിന് അടിസ്ഥാന യോഗ്യത ആവശ്യമില്ല. കഴിവില്ലാത്ത ഒരാള്‍ക്ക് നിരന്തര സാഹിത്യ പ്രവര്‍ത്തനം നടത്താനാവില്ല. പീപ്പിള്‍സ് റിവ്യൂവിന്റേത് സാംസ്‌കാരിക പത്ര പ്രവര്‍ത്തനമാണ്. സാഹിത്യ – സാംസ്‌ക്കാരിക മേഖലകളെ പരിപോഷിപ്പിക്കുന്ന പീപ്പിള്‍സ് റിവ്യൂവിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്. മാധ്യമ ഭീമന്മാരുടെ ഇടയില്‍ ആശങ്കയില്ലാതെയാണ് പീപ്പിള്‍സ് റിവ്യൂ മുന്നോട്ട് പോകുന്നത്. മാധ്യമ മേഖലയില്‍ സ്വന്തം തട്ടകം കണ്ടെത്തി മുന്നോട്ട് പോകുന്നത് ഉത്തമമാണ്. നവാഗതരായ സാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന പീപ്പിള്‍സ് റിവ്യൂവിന് അദ്ദേഹം എല്ലാവിധ വിജയാശംസകളും നേര്‍ന്നു.

പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവും, പ്രശസ്ത കവിയുമായ പി.പി.ശ്രീധരനുണ്ണി അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ ആമുഖഭാഷണം നടത്തി. മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ കെ.എഫ്.ജോര്‍ജ്ജ് അനുഗ്രഹ ഭാഷണം നടത്തി. സാഹിത്യകാരന്മാരായ അജിത മാധവ്, മോഹനന്‍ പുതിയോട്ടില്‍, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (കോര്‍വ)അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എം.കെ.ബീരാന്‍ ആശംസകള്‍ നേര്‍ന്നു. പുരസ്‌ക്കാര ജേതാക്കളായ ജോസഫ് പൂതക്കുഴി, ആര്‍.കെ.മാധവന്‍ നായര്‍, ചെമ്പോളി ശ്രീനിവാസന്‍, അനീസ സുബൈദ, പുരുഷു കക്കോടി, ഷിബുദാസ് വേങ്ങേരി മറുമൊഴി നടത്തി. ആര്‍.കെ.ഇരവില്‍ സ്വാഗതവും സാഹിത്യകാരന്‍ പരപ്പില്‍ അനില്‍ നന്ദിയും പറഞ്ഞു.

 

ആത്മ ബോധമില്ലാത്ത സമൂഹമായി കേരളം മാറുന്നു; യു.കെ.കുമാരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *