കോഴിക്കോട്: സാഹിത്യ നഗരമായ കോഴിക്കോട് വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ കോഫി ഹൗസ് ലിറ്ററേച്ചര്‍ സംസ്‌കാരം കൊണ്ടുവരണമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ.എഫ്.ജോര്‍ജ് പറഞ്ഞു. ഇംഗ്ലണ്ടില്‍ ഇത്തരം മഹനീയ മാതൃകകളുണ്ട്. സാഹിത്യവും, ഭക്ഷണവും, വാണിജ്യവും ഒന്നിച്ച് സമ്മേളിക്കുമ്പോള്‍ സാംസ്‌ക്കാരികമായ ഉന്നതിയിലേക്ക് നാട് കുതിക്കും. വായനയുടെ വസന്തവും അറിവിന്റെ ഗോപുരവും സൃഷ്ടിക്കാനും മികച്ച തലമുറയെ
മുറയെ വാര്‍ത്തെടുക്കാനും ഇത് വഴിയൊരുക്കും. സ്ഥാപനങ്ങളില്‍ ഇതിനാവശ്യമായ ഇടങ്ങള്‍ ഒരുക്കാന്‍ സാധിക്കണം. ഇക്കാര്യത്തില്‍ വ്യാപാരി-വ്യവസായി സംഘടനകള്‍ മറ്റ് സ്ഥാപന മേധാവികള്‍ ഗൗരവമായി ചിന്തിക്കണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. പീപ്പിള്‍സ് റിവ്യൂ ദിനപത്രത്തിന്റെ 18-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
