അറബ് കപ്പിന് ഖത്തറില്‍ ഇന്ന് തുടക്കം; ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്യും

അറബ് കപ്പിന് ഖത്തറില്‍ ഇന്ന് തുടക്കം; ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്യും

അറബ് കപ്പിന് ഖത്തറില്‍ ഇന്ന് തുടക്കം; ഖത്തര്‍ അമീര്‍ ഉദ്ഘാടനം ചെയ്യും

 

ദോഹ: ഡിസംബര്‍ 18 വരെ നടക്കുന്ന അറബ് കപ്പിന് ഖത്തറില്‍ ഇന്ന് തുടക്കം. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ഉദ്ഘാടനം ചെയ്യും. അല്‍ഖോര്‍ അല്‍ ബൈത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍.

മേഖലയിലെ 16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ തുണീഷ്യ സിറിയയെ നേരിടും. 32 മത്സരങ്ങളാണ് ടൂര്‍ണമെന്റിന്റെ ആകെയുള്ളത്. ഡിസംബര്‍ 1 മുതല്‍ 9 വരെയാണ് ഗ്രൂപ്പ് ഘട്ടം. ഡിസംബര്‍ 11 ഉം 12 നുമായി ക്വാര്‍ട്ടര്‍ ഫൈനല്‍. ഡിസംബര്‍ 15ന് സെമിഫൈനലുകള്‍. ഡിസംബര്‍ 18ന് ഫൈനലും മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പ്ലേഓഫും നടക്കും.

തുണീഷ്യ, സിറിയ, ഖത്തര്‍, ഫലസ്തീന്‍ എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും മെറോക്കോ, കോമോറോസ്, സൗദി, ഒമാന്‍ എന്നിവ ഗ്രൂപ്പ് ബിയിലും കളിക്കും. ഈജിപ്ത്, കുവൈത്ത്, ജോര്‍ദാന്‍, യുഎഇ എന്നീ രാജ്യങ്ങള്‍ ഗ്രൂപ്പ് സിയിലാണ്. ഗ്രൂപ്പ് ഡിയില്‍ അള്‍ജീരിയ, സുഡാന്‍, ഇറാഖ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളും അണിനിരക്കും.

ലുസൈല്‍ സ്റ്റേഡിയം, അല്‍ റയ്യാന്‍ അഹ്‌മദ് ബിന്‍ അലി സ്റ്റേഡിയം, അല്‍ഖോര്‍ അല്‍ ബൈത് സ്റ്റേഡിയം, ദോഹ സ്റ്റേഡിയം, എഡ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, ദോഹ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *