തദ്ദേശ തിരഞ്ഞെടുപ്പ്; യു ഡി എഫിന് വലിയ പ്രതീക്ഷ- സണ്ണി ജോസഫ്

തദ്ദേശ തിരഞ്ഞെടുപ്പ്; യു ഡി എഫിന് വലിയ പ്രതീക്ഷ- സണ്ണി ജോസഫ്

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സും, ഐക്യ ജനാധിപത്യ മുന്നണിയും വലിയ പ്രതീക്ഷയിലാണ്. തദ്ദേശ തിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ്സ് നല്ല മുന്നൊരുക്കത്തോടെയാണ് സമീപിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെ നല്ലൊരു കുറ്റപത്രം ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തിട്ടുണ്ട്. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് മീറ്റ് ദി ലീഡര്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയം യു ഡി എഫിന് അനുകൂലമാണ്. ജനങ്ങളുടെ ജീവിതം വളരെ ദുരിതത്തിലാണ്. ശബരിമല സ്വര്‍ണ്ണകൊള്ളയിലെ പ്രതികളെ സംരക്ഷിക്കാനും പ്രതികളെ മഹത്വവല്‍ക്കരിക്കാനുമാണ് സി പി എം ശ്രമിക്കുന്നത്.

വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണ്. യു ഡി എഫ് ഭരണ കാലത്തെ വിലയും, പിണറായി സര്‍ക്കാരിന്റെ കാലത്തെ ആവശ്യ സാധനങ്ങളുടെ വിലയും അദ്ദേഹം താരതമ്യം ചെയ്തു. പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍കുമാര്‍ സംബന്ധിച്ചു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.കെ.സജിത്ത് സ്വാഗതവും, വൈസ് പ്രസിഡണ്ട് വിപുല്‍ നാഥ് നന്ദിയും പറഞ്ഞു.

 

 

തദ്ദേശ തിരഞ്ഞെടുപ്പ്; യു ഡി എഫിന് വലിയ പ്രതീക്ഷ- സണ്ണി ജോസഫ്

Share

Leave a Reply

Your email address will not be published. Required fields are marked *