കോഴിക്കോട്: വരാന്‍ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം പിണറായി സര്‍ക്കാരിന് നാന്ദി കുറിക്കുമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം അഡ്വ.കെ.പ്രകാശ് ബാബു പറഞ്ഞു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബിന്റെ മീറ്റ് ദി ലീഡര്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം വികസനത്തില്‍ മുന്നേറുന്നതും, അതി ദാരിദ്ര്യ മുക്തമാക്കിയതടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
കേന്ദ്ര സര്‍ക്കാര്‍ ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുകയും ജനാധിപത്യ സ്ഥാപനങ്ങളെ കടന്നാക്രമിക്കുകയാണ്. നിയമ സഭകള്‍ പാസാക്കുന്ന നിയമങ്ങള്‍ അനാവശ്യമായി തടഞ്ഞുവെക്കുന്ന ഗവര്‍ണര്‍മാരുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. ഇക്കാര്യത്തില്‍ സുപ്രീം കോടതി ഉത്തരവ് ആശ്വാസകരമാണ്. ജനാധിപത്യ വിരുദ്ധവും, ഏകാധിപത്യവും പ്രതിഫലിപ്പിക്കുന്നതാണ് എസ് ഐ ആര്‍. അടുത്ത് തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ധൃതി പിടിച്ച് എസ് ഐ ആര്‍ നടപ്പാക്കാനൊരുങ്ങുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസാമിനെ ഒഴിവാക്കിയതിലെ രാഷ്ട്രീയം തിരിച്ചറിയണമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഇ.പി.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ.പി.ഗവാസും സംബന്ധിച്ചു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.കെ.സജിത്ത് സ്വാഗതവും, ജോയന്റ് സെക്രട്ടറി സെയ്ത് അലി ശിഹാബ് തങ്ങള്‍ നന്ദിയും പറഞ്ഞു.
