ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ജനാധിപത്യപരമായ ചര്‍ച്ച നടത്താന്‍ അനുവദിക്കാതിരിക്കുന്നതാണ് നാടകം;പ്രിയങ്ക ഗാന്ധി

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ജനാധിപത്യപരമായ ചര്‍ച്ച നടത്താന്‍ അനുവദിക്കാതിരിക്കുന്നതാണ് നാടകം;പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ജനാധിപത്യപരമായി ചര്‍ച്ച നടത്താന്‍ അനുവദിക്കാതിരിക്കുന്നതാണ് നാടകമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസത്തിന് പ്രിയങ്ക ഗാന്ധിയുടെ മറുപടി. പാര്‍ലമെന്റില്‍ പ്രതിപക്ഷം നാടകം കളിച്ച് സഭ തടസ്സപ്പെടുത്തരുതെന്നയാരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. പാര്‍ലമെന്റ് എന്തിനാണെന്നും സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണവും (എസ്‌ഐആര്‍) വായു മലിനീകരണവും ജനങ്ങളെ ബാധിക്കുന്ന കാര്യമാണെന്നും അവ ചര്‍ച്ച ചെയ്യണമെന്നും പ്രിയങ്ക പ്രതികരിച്ചു.പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പുളള വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രി പരിഹസിച്ചത്. പ്രതിപക്ഷത്തിന് നാടകം കളിക്കാന്‍ പാര്‍ലമെന്റല്ല അതിന് മറ്റ് സ്ഥലങ്ങളുണ്ടെന്നും, പ്രതിപക്ഷം അവരുടെ ചുമതല നിര്‍വ്വഹിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.മാത്രവുമല്ല ബിഹാറിലെ തോല്‍വി ചില പാര്‍ട്ടികള്‍ ഇനിയും അംഗീകരിച്ചിട്ടില്ലെന്നും അതിന്റെ അനന്തരഫലം പാര്‍ലമെന്റില്‍ പ്രകടിപ്പിക്കരുതെന്നും മോദി ആവര്‍ത്തിച്ചു.

 

 

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ച് ജനാധിപത്യപരമായ ചര്‍ച്ച
നടത്താന്‍ അനുവദിക്കാതിരിക്കുന്നതാണ് നാടകം;പ്രിയങ്ക ഗാന്ധി

Share

Leave a Reply

Your email address will not be published. Required fields are marked *