ടൂറിസം അവാര്‍ഡില്‍ തിളങ്ങി ലുസൈല്‍ സര്‍ക്യൂട്ട്

ടൂറിസം അവാര്‍ഡില്‍ തിളങ്ങി ലുസൈല്‍ സര്‍ക്യൂട്ട്

ടൂറിസം അവാര്‍ഡില്‍ തിളങ്ങി ലുസൈല്‍ സര്‍ക്യൂട്ട്

ദോഹ: ഖത്തറിലെ ലുസൈല്‍ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് 2025ലെ ഖത്തര്‍ ടൂറിസം അവാര്‍ഡ്സില്‍ രണ്ട് പ്രധാന അവാര്‍ഡുകള്‍ നേടി ഖത്തര്‍ ശ്രദ്ദനേടി.

2024ല്‍ ലുസൈല്‍ സര്‍ക്യൂട്ടില്‍ നടന്ന ഖത്തര്‍ എയര്‍വേസ് ഖത്തര്‍ ഗ്രാന്റ് പ്രിക്സ് ഈ വര്‍ഷത്തെ അവാര്‍ഡുകളില്‍ ‘പ്രീമീര്‍ സ്പോര്‍ട്ട് ഇവന്റ് ഓഫ് ദ ഇയര്‍’ എന്ന ബഹുമതിയും, ഡിജിറ്റല്‍ പ്രചാരണം മുന്നില്‍ നിര്‍ത്തിയ ഔട്ടസ്റ്റാന്റിങ്ങ് ഡെസ്റ്റിനേഷന്‍ കാംമ്പയിന്‍’ അവാര്‍ഡും നേടി.

1,160 അപേക്ഷകളില്‍ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. പ്രദേശികവും അന്താരാഷ്ട്രവുമായ വിദഗ്ദര്‍ ചേര്‍ന്നാണ് വിലയിരുത്തല്‍ നടത്തിയതെന്ന് സംഘാടകര്‍ അറിയിച്ചു.
രണ്ട് അവാര്‍ഡുകളും തങ്ങളുടെ ടീമിന്റെ പരിശ്രമത്തിന്റെയും ഖത്തര്‍ ടൂറിസം, ഫോര്‍മുല 1 എന്നിവരുമായി പുലര്‍ത്തുന്ന കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമാണ് എന്ന് എല്‍.ഐ.സി സിഇഒ അബ്ദുല്‍അസീസ് അലി അല്‍ മുഹന്നദി പ്രതികരിച്ചു.

ലുസൈലിന്റെ ഈ നേട്ടം ഖത്തറിനെ അന്തരാഷ്ട്ര കായിക ടൂറിസം മാപ്പില്‍ കൂടുതല്‍ ശക്തമായി ഉയര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *