ആരോഗ്യ പരിരക്ഷണത്തിന് ആരോഗ്യകരമായ മരുന്ന് സംഭരണ വിപണന ശൃംഖല അനിവാര്യം:എകെസിഡിഎ
കോഴിക്കോട്: ഗുണനിലവാരമില്ലാത്തതും വ്യാജമരുന്നുകളും വില്‍ക്കപ്പെടാത്ത സംസ്ഥാനമെന്ന ഖ്യാതി ഒരു കാലത്ത് കേരളത്തിന് ഉണ്ടായിരുന്നത് സംസ്ഥാനത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഡ്രഗ്സ് കണ്ട്രോള് വിഭാഗവും ഉത്തരവാദിത്വബോധത്തോടെ, സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചിരുന്ന ഔഷധ വ്യാപാര സമൂഹവും കാരണമാണെന്ന് എകെസിഡിഎ. മരുന്ന് നിര്‍മ്മാതാവ് അംഗീകൃത – വിതരണക്കാര്‍ – റീട്ടെയില്‍ വ്യാപാരികള്‍ – ആശുപത്രികള്‍ എന്നിങ്ങനെയുള്ള ശൃംഖലയുടെ പ്രവര്‍ത്തന ഫലമായി ഗുണനിലവാരമുള്ള ജീവന് രക്ഷാമരുന്നുകള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള വിലയോടെ ലഭ്യമായിരുന്നു എന്നതാണ് വസ്തുത.
ജിഎസ്ടി നടപ്പിലായതുമുതല്‍ അന്യ സംസ്ഥാനത്തുനിന്ന് അംഗീകൃതമല്ലാത്ത വ്യാപാരികള്‍ ഡിസ്കൗണ്ട് വ്യാപാരം’ എന്ന വാഗ്ദാനവുമായി സംസ്ഥാനത്തേക്ക് മരുന്നുകള്‍ എത്തിക്കാനും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചുരുക്കം ചില മൊത്ത – ചില്ലറ വ്യാപാരികള്‍ പ്രലോഭനത്തില്‍ ആകൃഷ്ടരായി മരുന്നുകള്‍ വാങ്ങി ഡിഡ്കൗണ്ട് ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിച്ച് വ്യാപാരം തുടങ്ങിയത് വ്യാപകമായതോടെ സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്തതും വ്യാജ മരുന്നുകളുടെ കടന്നു കയറ്റം ഉണ്ടാകാനുള്ള സാധ്യത ഉടലെടുക്കുകയുമുണ്ടായി.
കേന്ദ്ര ഗവണ്മെന്റ് Drugs Price Control Order 2013 മുഖാന്തിരം റീട്ടെയില്‍ വ്യാപാരികള്‍ക്ക് 16% ലാഭശതമാനം ലാഭം നല്കുന്ന ഇന്‍സുലിന്‍ പോലുള്ള മരുന്നുകള്‍ നിര്‍മ്മാതാക്കള്‍ നല്കുന്ന ലാഭശതമാനത്തേക്കാള് കൂടുതലായി ഡിഡ്കൗണ്ട് ബോര്‍ഡുകള്‍’ പ്രദര്‍ശിപ്പിച്ചുകൊണ്ട് വ്യാപാരം നടത്തുന്ന പ്രവണ പാടില്ലാത്തതും Pharmacy Practice Regulation 2015ലെ നിബന്ധന കാറ്റില്‍പ്പറത്തിക്കൊണ്ട് നടത്തുന്ന വ്യാപാരം നിര്‍ത്തലാക്കണമെന്ന് കാലാകാലങ്ങളായി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനവും അഭ്യര്‍ത്ഥനയും നടത്തിയിട്ട് ഫലമുണ്ടായിട്ടില്ല എന്നത് വാസ്തവമാണ്.
വൈകിയാണെങ്കിലും ഓപ്പറേഷന് ഡബിള്‍ചെക്ക് എന്ന പേരില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് അംഗീകൃതമല്ലാത്ത വ്യാപാരികളില്‍ നിന്ന് മരുന്നുകള്‍ വാങ്ങുന്ന ഇത്തരം സ്ഥാപനങ്ങളില്‍ ചിലതില്‍ (കൊല്ലം, തൃശ്ശൂര്‍, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍) Drug Control Department ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വ്യാജ മരുന്നുകള്‍ കണ്ടെത്തുകയും നിയമാനുസൃതമായിട്ടുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തത് അഭിമാനാര്‍ഹമാണ്. ഇത്തരം Discount എന്ന പ്രലോഭനത്തില്‍ കൂടി മരുന്ന് വ്യാപാരം നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും പരിശോധന നടത്തി നിയമനടപടി കൈക്കൊള്ളണമെന്ന് ‘All Kerala Chemists & Druggists Association (A.K.C.D.A) Drug Control വകുപ്പ് സംസ്ഥാന ജിഎസ്ടി വകുപ്പിനോടും പൊതുജന താല്പര്യാര്ത്ഥം അഭ്യര്‍ത്ഥിക്കുകയാണ്.പത്ര സമ്മേളനത്തില്‍ എകെസിഡിഎ ജില്ലാ പ്രസിഡന്റ്റ് രഞ്ജിത്ത് ദാമോദരന്‍, സെക്രട്ടറി ഷാജി റോഷന്, ട്രഷറര്‍ ടി. ബീരാന്‍കുട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. രഞ്ജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കുമാര്‍, ജെയ്ഫര്‍. ആര്. ടി, ജോയിന്റ് സെക്രട്ടറി ആനന്ദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
