ഇന്ത്യയില്‍ വിശാല അര്‍ത്ഥത്തില്‍ ജനാധിപത്യമില്ല; ജസ്റ്റിസ് ചെലമേശ്വര്‍

ഇന്ത്യയില്‍ വിശാല അര്‍ത്ഥത്തില്‍ ജനാധിപത്യമില്ല; ജസ്റ്റിസ് ചെലമേശ്വര്‍

കോഴിക്കോട് :സമഗ്രമായി പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ജനാധിപത്യം ഇല്ലെന്നും ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അധികാരത്തിലെത്തിയാല്‍ പിന്നീട് അവരുടെ താല്‍പര്യം അടിച്ചേല്‍പ്പിക്കുകയാണെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു. വി എസ് ഓര്‍മ്മയില്‍ കേരളം സങ്കല്‍പ്പവും സാക്ഷാത്കാരവും ദേശീയ സെമിനാറില്‍ ഭരണഘടന, ജനാധിപത്യം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ തീരുമാനിക്കുന്നത് നടപ്പാക്കാനുള്ളതല്ല ഭരണഘടന. സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്നതാണ് ഭരണഘടന. ഭരണ രംഗത്ത് മാറ്റങ്ങള്‍ ഇല്ലാതെ തുടര്‍ന്നാല്‍ അഴിമതി ഉണ്ടാകും. ഭരണത്തിന്റെ മറവില്‍ അഴിമതി നടത്തുന്നവര്‍ എല്ലാ പാര്‍ട്ടികളിലും ഉണ്ട്. സംസ്ഥാനത്തെ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന സര്‍ക്കാരുകള്‍ നിയമസഭകളിലൂടെ പാസാക്കുന്ന നിയമങ്ങള്‍ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് ഒരു അധികാരവുമില്ല. ബില്ലുകളില്‍ ഒപ്പിടാതെ ഇരിക്കുന്നതും സംസ്ഥാന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ ആക്കാനും കേന്ദ്ര സര്‍ക്കാരിന്റെ നോമിനികളായി ഗവര്‍ണര്‍മാര്‍ ഇടപെടുകയാണ്. സുപ്രീംകോടതി പോലും ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടുന്നില്ല.വിഎസ് ജുഡീഷ്യറിയില്‍ ഇടപെട്ടിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ എം എന്‍ കാരശ്ശേരി അധ്യക്ഷത വഹിച്ചു. പഞ്ചാബ് ഫാര്‍മേഴ്‌സ്‌കണ്‍വീനര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.സുഖ് പാല്‍ സിംഗ്, കെ കെ രമ എംഎല്‍എ ,ജോസഫ് സി മാത്യു ,കെ പി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു .കല്‍പ്പറ്റ നാരായണന്‍ രഞ്‌ജോധ് സിംങ് ബെയെന്‍സ്, എ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

 

 

 

ഇന്ത്യയില്‍ വിശാല അര്‍ത്ഥത്തില്‍ ജനാധിപത്യമില്ല; ജസ്റ്റിസ് ചെലമേശ്വര്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *