എസ് എസ് എഫ് ഹയര്‍ സെക്കന്ററി സ്റ്റുഡന്റ്‌സ് ഗാല കടലുണ്ടിയിലും കുറ്റ്യാടിയിലും

എസ് എസ് എഫ് ഹയര്‍ സെക്കന്ററി സ്റ്റുഡന്റ്‌സ് ഗാല കടലുണ്ടിയിലും കുറ്റ്യാടിയിലും

കോഴിക്കോട് : ‘മനുഷ്യര്‍ക്കൊപ്പം’ എന്ന പ്രമേയത്തില്‍ കേരള മുസ്്ലിം ജമാഅത്ത് ജനുവരിയില്‍ സംഘടപ്പിക്കുന്ന കേരളയാത്രയുടെ മുന്നോടിയായി എസ് എസ് എഫ് ജില്ലാ തലത്തില്‍ ഹയര്‍ സെക്കന്ററി സ്റ്റുഡന്റ്‌സ് ഗാലകള്‍ സംഘടിപ്പിക്കുന്നു.
കോഴിക്കോട് സൗത്ത് ജില്ലയില്‍ ശനിയാഴ്ച കടലുണ്ടിയിലും നോര്‍ത്ത് ജില്ലയില്‍ ഞായറാഴ്ച കുറ്റ്യാടിയിലുമാണ് ഹയര്‍ സെക്കന്ററി സ്റ്റുഡന്റ്‌സ് ഗാല നടക്കുന്നത്. മുഴുവന്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും ഗാലയില്‍ പ്രതിനിധികളാകും.
നൈമിഷിക ആസ്വാദനങ്ങള്‍ക്കപ്പുറം ഭാസുരമായ ഭാവി കെട്ടിപ്പടുക്കാന്‍ വിദ്യാര്‍ഥി സമൂഹത്തെ പ്രാപ്തരാക്കുന്നതിനായി ‘നോ കാപ്സ്, ഇറ്റ്സ് ടുമോറോ’ എന്ന പ്രമേയത്തിലാണ് ഗാല സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സാമൂഹിക- വൈജ്ഞാനിത പദ്ധതികളും പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്.
ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ കടലുണ്ടിയിലെ അവോകി സെന്‍ട്രോ അരീനയില്‍ വെച്ച് നടക്കുന്ന സൗത്ത് ജില്ലാ ഹയര്‍ സെക്കന്‍ഡറി സ്റ്റുഡന്റ്‌സ് ഗാല കേരള മുസ്്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശാദില്‍ നൂറാനി ചെറുവാടി അധ്യക്ഷത വഹിക്കും. എസ് എസ് എഫ് കേരള ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍, ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി പുഷ്പഗിരി, സി കെ എം റാശിദ് ബുഖാരി, ഡോ. മുഹമ്മദ് നിയാസ്, പി ടി മുഹമ്മദ് സഖാഫി, ഡോ. തന്‍വീര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന്, വിവിധ ക്യാമ്പസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുടെ ടോക് ഷോ ആയ ഗാല എക്സ്, വിദ്യാര്‍ഥി റാലി തുടങ്ങിയവയും നടക്കും. അതോടൊപ്പം, വിദ്യാര്‍ഥികളുടെ പാഠ്യ- പാഠ്യേതര- സാംസ്‌കാരിക- വൈയക്തിക- കായിക- മാനസിക- കരിയര്‍ ഉന്നതിക്കായുള്ള വിവിധ ആക്ടിവിറ്റികളും ഗാലയില്‍ വെച്ച് നടക്കുന്നുണ്ട്.

കുറ്റ്യാടി സിറാജുല്‍ ഹുദയില്‍ വെച്ച് ഞായറാഴ്ചയാണ് നോര്‍ത്ത് ജില്ലാ ഹയര്‍ സെക്കന്‍ഡറി സ്റ്റുഡന്റ്‌സ് ഗാല നടക്കുന്നത്. രാവിലെ 9:30ന് ആരംഭിക്കുന്ന ഗാല സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി ഉദ്ഘാടനം ചെയ്യും. എറ്റവും മികച്ച ഡോക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. ദാഹര്‍ മുഹമ്മദ് വിശിഷ്ട അതിഥിയാവും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശാഫി അഹ്സനി കൂരാച്ചുണ്ട് അധ്യക്ഷത വഹിക്കും. എസ് എസ് എഫ് കേരള ഫിനാന്‍സ് സെക്രട്ടറി അനസ് അമാനി, സെക്രട്ടറി ജാബിര്‍ നെരോത്ത്, അബദുല്‍ കരീം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
വിദ്യര്‍ത്ഥികള്‍ക്ക് കരിയറുമായി ബന്ധപെട്ട പുതിയ അവസരങ്ങളും മറ്റുംപരിചയപെടുത്തുന്ന സെഷനുകളും, ഇന്റര്‍ സ്‌കൂള്‍ കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. വൈകുന്നേരം നടക്കുന്ന വിദ്യാര്‍ത്ഥി റാലിയോടെ ഗാല അവസാനിക്കും.

വാര്‍ത്താ സമ്മേളനത്തില്‍ ഷാഫി അഹ്‌സനി കൂരാച്ചുണ്ട് ,ശുഐബ് സി വി കുണ്ടുങ്ങല്‍, റുവൈം നൂറാനി, റാശിദ് സി പി പുല്ലാളൂര്‍, മന്‍സൂര്‍ സഖാഫി സംബന്ധിച്ചു.

 

 

എസ് എസ് എഫ് ഹയര്‍ സെക്കന്ററി സ്റ്റുഡന്റ്‌സ് ഗാല കടലുണ്ടിയിലും കുറ്റ്യാടിയിലും

 

Share

Leave a Reply

Your email address will not be published. Required fields are marked *