കോഴിക്കോട് :തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഫൈനല്‍ മത്സരം ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി ലീഡര്‍ പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി രംഗത്തിറങ്ങുന്നത് വ്യക്തമായ ആസൂത്രണത്തോടെയാണ്. സംസ്ഥാന സര്‍ക്കാര്‍ വികസനം മുരടിപ്പിക്കുകയാണെന്നും കേരളത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാര്‍ നല്‍കിയതാണ്. കടം വാങ്ങി കടം വാങ്ങി കാര്യങ്ങള്‍ നടത്തുന്ന സര്‍ക്കാരാണ് കേരളത്തിലേത്. മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് ബിജെപിയോടുള്ള ആശങ്ക പരിഹരിക്കാന്‍ ഇടപെടും. എന്നാല്‍ ഭരണഘടന വെല്ലുവിളിക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും അവരുടെ പിന്തുണ തേടുന്ന എല്‍ഡിഎഫ്, യുഡിഎഫിനെയും ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് എ പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് സെക്രട്ടറി കെ പി സജിത്ത് സ്വാഗതം പറഞ്ഞു. കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ എയിംസ് അനുവദിക്കുമെന്നും എവിടെ വരുമെന്ന് പറയാനാവില്ലെന്നും, ഓരോരുത്തര്‍ക്കും അവരവരുടെ പ്രാദേശിക താല്‍പര്യം ഉണ്ടാകാമെന്നും എന്നാല്‍ ഉചിതമായ സ്ഥലത്ത് എയിംസ് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പ് ബിജെപിക്ക് ഫൈനല്‍ മത്സരം
