ഭരണഘടന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചു

ഭരണഘടന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചു

കോഴിക്കോട്: ഇന്ത്യയിലെ ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട് എല്ലാ വിഷയങ്ങള്‍ക്കും അടിസ്ഥാനപ്രമാണം ഭരണഘടനയാണെന്നും ഭരണഘടനയുടെ ഉടമസ്ഥര്‍ നമ്മള്‍ തന്നെയാണെന്നും പ്രമുഖ അഭിഭാഷകന്‍ ശിവന്‍ മഠത്തില്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍സ്റ്റിട്യൂഷന്‍ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡീസ് സ്റ്റഡി ഓഫ് ലോ ആന്‍ഡ് ജസ്റ്റിസ്, ലെജിസ്ലേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡോ.ബി ആര്‍ അംബേദ്കര്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെ ഭരണഘടന 75 വര്‍ഷം പിന്നിടുമ്പോള്‍ എന്ന വിഷയത്തില്‍ ആരംഭിക്കുന്ന പ്രഭാഷണ പരമ്പരയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിദേശരാജ്യങ്ങളില്‍ പ്രൈമറി ക്ലാസ് മുതല്‍ അവരുടെ രാജ്യത്തിന്റെ ഭരണഘടന പഠിപ്പിക്കുന്നുണ്ട്. പ്രൈമറി ക്ലാസ് മുതല്‍ ഭരണഘടന പഠിപ്പിക്കാന്‍ പാഠ്യ പദ്ധതി തയ്യാറാക്കണം. രാജ്യത്ത് ഭരണഘടന വിഷയം പ്രതിപാദിച്ച് 368 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ അഭിഭാഷക ജീവിതത്തില്‍ ഗണ്യമായ സമയം ഭരണഘടനാ വിഷയങ്ങള്‍ പഠിക്കാനായി വിനിയോഗിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം.പി ശ്രേയസ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ എം എം ബഷീര്‍ അധ്യക്ഷതവഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല ആക്ടിംഗ് വൈസ് ചാന്‍സലര്‍ പി രവീന്ദ്രന്‍, കാലിക്കറ്റ് ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് പി നിര്‍മല്‍ കുമാര്‍, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് മുഹമ്മദ് പി എം, ആതിര, സെല്‍ മി സത്യാര്‍ത്ഥി, എം എം ജോണ്‍സണ്‍, ഹരിദാസന്‍ പാലായില്‍ എന്നിവര്‍ സംസാരിച്ചു. സ്വാതന്ത്ര്യ സമര സേനാനികളായ സോഷ്യോ വാസു, തായാട്ട് ബാലന്‍ എന്നിവരെ ആദരിച്ചു. പ്രഭാഷണ പരമ്പര 14 ജില്ലകളിലെ എല്ലാ താലൂക്കുകളിലും നടക്കും.

 

 

 

ഭരണഘടന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചു

 

Share

Leave a Reply

Your email address will not be published. Required fields are marked *