ശ്രീമനോജ് മാധ്യമ പുരസ്‌കാരം വിനോദ് കോവൂരിന്

ശ്രീമനോജ് മാധ്യമ പുരസ്‌കാരം വിനോദ് കോവൂരിന്

കോഴിക്കോട്: കോഴിക്കോട്ടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന ശ്രീമനോജിന്റെ നാമധേയത്തില്‍ ഏര്‍പ്പെടുത്തിയ ശ്രീമനോജ് മാധ്യമ പുരസ്‌കാരം സിനിമാ നടന്‍ വിനോദ് കോവൂരിന് സമ്മാനിക്കുമെന്ന് ശ്രീ മനോജ് അനുസ്മരണ സമിതി അറിയിച്ചു. ഡിസംബര്‍ 6 ന് വൈകീട്ട് 5 30 ന് പുതിയ ബസ് സ്റ്റാന്‍ിന് സമീപം കെ.പി.കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ശ്രീ മനോജ് അനുസ്മരണ ചടങ്ങില്‍ മാത്യഭൂമി മാനേജിങ്ങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍ പുരസ്‌കാരം സമ്മാനിക്കും. ശില്‍പ്പവും പ്രശസ്തിപത്രവും ഉള്‍പ്പെട്ടതാണ് പുരസ്‌കാരം. എഴുത്തുകാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പി. അനില്‍ ചെയര്‍മാനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

വാര്‍ത്താ സമ്മേളനത്തില്‍ പി. അനില്‍, കെ.ജി.സുരേഷ്, കെ.പി.രമേഷ്, അനൂപ് കോവില്‍ വീട്ടില്‍, മുഹമ്മദ് നാസര്‍ വി പി എന്നിവര്‍ പങ്കെടുത്തു.

 

ശ്രീമനോജ് മാധ്യമ പുരസ്‌കാരം വിനോദ് കോവൂരിന്

Share

Leave a Reply

Your email address will not be published. Required fields are marked *