ഴിക്കോട് : റെസിഡന്റ്സ് അസോസിയേഷനുകളുടെ ദേശീയ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫെയര്‍ അസോസിയേഷന് (കോര്‍വ) അഖിലേന്ത്യാ സമ്മേളനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മികച്ച സംഘാടകനുള്ള കോര്‍വ അവാര്‍ഡ് റെസിഡന്റ്സ് അപ്പെക്സ് കൗണ്‍സില്‍ ഓഫ് കോഴിക്കോട് ജില്ലാ പ്രസിഡണ്ടും കോര്‍വ ദേശീയ ജോയിന്റ് സെക്രട്ടറിയുമായ എം കെ ബീരാന് അര്‍ഹനായി. ന്യൂഡല്‍ഹിയില്‍ രാജ്ഘട്ട് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ വെച്ച് നടന്ന കോര്‍വ അഖിലേന്ത്യാ സമ്മേളനത്തില്‍ വെച്ച് അഖിലേന്ത്യാ പ്രസിഡണ്ട് കേണല്‍ വീര്‍ ചക്ര തേജേന്ദ്രപാല് ത്യാഗി എം കെ ബീരാന് അവാര്‍ഡ് സമ്മാനിച്ചു.
എം കെ ബീരാന് കോര്‍വ ദേശീയ അവാര്‍ഡ്
