ഫുഡ് പ്രോസസിങ്ങില്‍ പി എച്ച് ഡി നേടാം; 42000 രൂപ വരെ ഫെലോഷിപ്പ്
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയുടെ തഞ്ചാവൂര്‍ കേന്ദ്രം അടുത്ത വര്‍ഷത്തേക്കുള്ള പി എച്ച് ഡി പ്രവേശത്തിന് അപേക്ഷ ക്ഷണിച്ചു. ഫുഡ് പ്രോസസ്സ് എഞ്ചിനീറിങ്,ഫുഡ് പ്രോസസ്സ് ടെക്നോളജി,ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി അഷ്വറനന്സ് എന്നി മൂന്ന് സ്പെഷ്യലൈസേഷനുകളില് ഗവേഷണം നടത്താം. അകെ 39 സീറ്റുകളാണ് ഉള്ളത്. പ്രവേശനവുമായി ബന്ധപ്പെട്ട വിശദമായ പ്രോസ്പെക്റ്റസ് സ്ഥാപനത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫുഡ് ടെക്നോളജി, ഫുഡ് പ്രോസസ്, ഫുഡ് പ്രോസസ് ടെക്നോളജി, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്, ഫുഡ് സയന്‍സ് ആന്‍ഡ് ന്യൂട്രീഷന്‍, ഡയറി ടെക്നോളജി, ഫിഷ് പ്രൊസസ്സിംഗ്, ബയോടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി തുടങ്ങിയ ഏതെങ്കിലും ഒന്നില്‍ നിന്ന് ബിരുദവും മാസ്റ്റര്‍ ഡിഗ്രിയും നേടിയവര്‍ക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം.
ബന്ധപ്പെട്ട കോഴ്സുകളില്‍ ജനറല്‍ വിഭാഗത്തിന് 60% മാര്‍ക്കും സംവര വിഭാഗത്തില്‍ ഉള്‍പെട്ടവര്‍ക്ക് 55 % മാര്‍ക്കും ആവശ്യമാണ്.
ഗേറ്റ് യോഗ്യത ഇല്ലാത്തവര്‍ക്ക് യൂണിവേഴ്സിറ്റി നടത്തുന്ന എന്‍ട്രന്‍സ് എക്സാം എഴുതണം. അതിന് ശേഷം അഭിമുഖത്തില്‍ പങ്കെടുക്കാം.
അപേക്ഷകരുടെ യു ജി /പി ജി മാര്‍ക്കുകള്‍, എന്‍ട്രന്‍സ് എക്സാം ഫലങ്ങള്‍, ഇന്റര്‍വ്യൂ സ്കോര്‍, മറ്റ് അക്കാദമിക / ഗവേഷണ യോഗ്യതകള്‍ എന്നിവ പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.
NIFTEM admission
ഐഐടി ഡല്‍ഹിയുടെയും ക്വീന്സ്ലാന്ഡ് യൂണിവേഴ്സിറ്റിയുടെയും സംയുക്ത പിഎച്ച്ഡി, 42,000 രൂപവരെ പ്രതിമാസ സ്റ്റൈപ്പന്‍ഡും ട്യൂഷന്‍ഫീസ് ഇളവും
തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികള്‍ക്ക് 37000 രൂപ മുതല്‍ 42000 രൂപ വരെ ഫെലോഷിപ്പ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് http://niftemt.ac.in/ സന്ദര്‍ശിക്കുക.
