കൊച്ചി: ജനങ്ങളെ രക്ഷിക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പ്രകടന പത്രിക. വി ഡി സതീശന്‍, സണ്ണി ജോസഫ്, അടൂര്‍ പ്രകാശ് എന്നിവര്‍ പത്രിക അവതരണത്തില്‍ പങ്കെടുത്തു. വന്യജീവികളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ പ്രദേശ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കും. അതിനായി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. തെരുവുനായ ശല്യത്തില്‍ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വ്യക്തമാക്കി. തദ്ദേശസ്ഥാപനങ്ങളില്‍ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും. ഗ്രാമീണ റോഡുകള്‍ ഗുണനിലവാരം ഉറപ്പാക്കാന്‍ പ്രത്യേകം പദ്ധതി തയ്യാറാക്കും.യുവജനങ്ങളെ മയക്കുമരുന്നില്‍ നിന്നും രക്ഷിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കും. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ‘ആശ്രയ’ പദ്ധതിയുടെ രണ്ടാം ഘട്ടം പുനരാരംഭിക്കും. എല്ലാവര്‍ക്കും കുടിവെള്ളം എന്നിവയും പ്രകടന പത്രികയില്‍ അടിവരയിട്ടു.
