പാകിസ്ഥാനില്‍ സൈനിക കന്റോണ്‍മെന്റിന് സമീപം ചാവേര്‍ ആക്രമണം

പാകിസ്ഥാനില്‍ സൈനിക കന്റോണ്‍മെന്റിന് സമീപം ചാവേര്‍ ആക്രമണം

പെഷാവാര്‍: പാകിസ്ഥാനിലെ പെഷവാറില്‍ സൈനിക കന്റോണ്‍മെന്റിന് സമീപത്തെ പാരാമിലിട്ടറി ഹെഡ് ക്വാട്ടേഴ്‌സില്‍ ചാവേര്‍ ആക്രമണം.രണ്ട് ചാവേറുകള്‍ ഹെഡ്ക്വാട്ടേഴ്‌സ് കോംപ്ലെക്‌സിന് നേരെയും ആക്രമണം നടത്തി. മൂന്ന് പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്‌റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാറില്‍ പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സിന് നേരെ ആക്രമണം നടന്നത്.പാക്കിസ്ഥാന്റെ അര്‍ധസൈനിക വിഭാഗമായ എഫ്‌സിയുടെ ആസ്ഥാനത്താണ് ആക്രമണമെന്നും പ്രദേശം സുരക്ഷാസേന വളഞ്ഞുവെന്നും പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഹെഡ്ക്വാട്ടേഴ്‌സിനുള്ളില്‍ ഇനിയും തീവ്രവാദികളുണ്ടെന്നാണ് സംശയിക്കുന്നത്. സൈനിക കന്റോണ്‍മെന്റിന് സമീപത്താണ് ആക്രമണം നേരിട്ട പാരാമിലിട്ടറി ഹെഡ്ക്വാട്ടേഴ്‌സുള്ളത്. നിരവധി ആളുകളാണ് മേഖലയില്‍ താമസിക്കുന്നത്. മേഖലയിലെ റോഡുകള്‍ അടച്ച് ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.

 

 

പാകിസ്ഥാനില്‍ സൈനിക കന്റോണ്‍മെന്റിന് സമീപം ചാവേര്‍ ആക്രമണം

 

Share

Leave a Reply

Your email address will not be published. Required fields are marked *