കോഴിക്കോട് : ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളും സാമൂഹ്യ മാധ്യമസാധ്യതകളും ഉപയോഗപ്പെടുത്താന്‍ അച്ചടിശാലകള്‍ നടത്തുന്നവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ മലബാര്‍ പ്രിന്റേഴ്സ് അസോസിയേഷന് ഡിസംബര്‍ 28 ന് ഏകദിന ശില്പശാല നടത്തുന്നു. യുനസ്കോ ലോകസാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടിന്റെ അച്ചടി സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി സംഘടിത നീക്കത്തിലൂടെ മെച്ചപ്പെട്ട സേവനം ഉറപ്പാക്കാന്‍ അച്ചടി രംഗത്തെ നവീകരിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം.
യുനസ്കോയുടെ കണക്കനുസരിച്ച് കോഴിക്കോടും സമീപ സ്ഥലങ്ങളിലുമായി 50 ലേറെ പുസ്തക പ്രസാധകരും 700 ഗ്രന്ഥശാലകളും പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട്ടെ മുന്‍കാല രാഷ്ട്രീയ നേതാക്കളായ മുഹമ്മദ് അബ്ദുറഹിമാനും മൊയ്തു മൗലവിയും കെ.പി കേശവമേനോനുമെല്ലാം എഴുത്തുകാരും പ്രിന്റിങ് പ്രസ്സ് ഉടമകളും ആയിരുന്നു.
കോഴിക്കോട് ചേര്‍ന്ന എക്സിക്കൂട്ടീവ് യോഗത്തില്‍ സംഘടനയുടെ മുഖ്യരക്ഷാധികാരി ദേവില്‍ കുമാര്‍ അധ്യക്ഷതവഹിച്ചു. പ്രേമന് കല്ലേരി സ്വാഗതവും രാഹുല്‍ ദിനേഷ് നന്ദിയും പറഞ്ഞു.
ശില്പശാലയുടെ രൂപരേഖ സെക്രട്ടറി കെ.പി. രാജശേഖരന് അവതരിപ്പിച്ചു. നീലിമ രാജന്, കെ. പുരുഷോത്തമന്, കെ. മധു, എ വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രിന്റേഴ്സ് അസോസിയേഷന് ശില്പശാല നടത്തുന്നു
