ഇതിഹാസ വ്യക്തിത്വം ധര്‍മേന്ദ്രയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും മറ്റ് നേതാക്കളും

ഇതിഹാസ വ്യക്തിത്വം ധര്‍മേന്ദ്രയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രിയും മറ്റ് നേതാക്കളും

ന്യൂഡല്‍ഹി: ചലച്ചിത്ര രംഗത്തെ ഐതിഹാസിക വ്യക്തിത്വമായിരുന്നു ധര്‍മേന്ദ്രയെന്ന് ബോളിവുഡ് ഇതിഹാസതാരം ധര്‍മേന്ദ്രയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ്‌ദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യന്‍ സിനിമയിലെ ഒരു യുഗത്തിനാണ് അന്ത്യമായിരിക്കുന്നതെന്നും പ്രധാനമന്ത്രി ‘എക്സി’ല്‍ കുറിച്ചു. അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങള്‍ക്കും ആഴവും ആകര്‍ഷണീയതയും കൊണ്ടുവന്ന നടനായിരുന്നു അദ്ദേഹമെന്നും പ്രധാനമന്ത്രി ഭിപ്രായപ്പെട്ടു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും അനുശോചനം അറിയിച്ചു.
‘പ്രശസ്ത നടന്‍ ധര്‍മേന്ദ്ര ജിയുടെ വിയോഗവാര്‍ത്ത അത്യന്തം ദുഃഖകരവും ഇന്ത്യന്‍ കലാ ലോകത്തിന് നികത്താനാവാത്ത നഷ്ടവുമാണ്. സിനിമയിലെ ഏഴ് പതിറ്റാണ്ടോളം നീണ്ട അദ്ദേഹത്തിന്റെ അതുല്യമായ സംഭാവനകള്‍ എപ്പോഴും ആദരവോടും സ്നേഹത്തോടും കൂടി ഓര്‍മിക്കപ്പെടും. വിയോഗം കലാലോകത്തിന് നികത്തനാവാത്ത നഷ്ടമെന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. ധര്‍മേന്ദ്ര ജിക്ക് എന്റെ ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. ദുഃഖത്തിന്റെ ഈ വേളയില്‍ അദ്ദേഹത്തിന്റെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്റെ അനുശോചനം അറിയിക്കുന്നു.’ രാഹുല്‍ കുറിച്ചു.

വരുംതലമുറയിലെ കലാകാരന്മാര്‍ക്ക് ധര്‍മേന്ദ്ര പ്രചോദനമായിരിക്കുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു.’മുതിര്‍ന്ന നടനും മുന്‍ പാര്‍ലമെന്റ് അംഗവുമായ ശ്രീ ധര്‍മേന്ദ്രജിയുടെ വിയോഗം ഇന്ത്യന്‍ സിനിമയ്ക്ക് ഒരു വലിയ നഷ്ടമാണ്. ഏറ്റവും ജനപ്രിയരായ നടന്മാരില്‍ ഒരാളായ അദ്ദേഹം, പതിറ്റാണ്ടുകള്‍ നീണ്ട തന്റെ വിശിഷ്ടമായ കരിയറില്‍ നിരവധി അവിസ്മരണീയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ചു. വരുംതലമുറയിലെ കലാകാരന്മാര്‍ക്ക് പ്രചോദനമായി നിലനില്‍ക്കുന്ന ഒരു പൈതൃകമാണ് അദ്ദേഹം അവശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു.’ എന്നായിരുന്നു രാഷ്ട്രപതിയുടെ അനുശോചനക്കുറിപ്പ്.
ഒരു യുഗത്തിന്റെ അന്ത്യമെന്നായിരുന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറിച്ചത്. ഈ ദുഃഖകരമായ വേളയില്‍ ഞാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും കോടിക്കണക്കിന് ആരാധകര്‍ക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദൈവം അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി നല്‍കട്ടെ’, ഖാര്‍ഗെ അനുശോചിച്ചു.

 

 

ഇതിഹാസ വ്യക്തിത്വം ധര്‍മേന്ദ്രയുടെ വിയോഗത്തില്‍
അനുശോചിച്ച് പ്രധാനമന്ത്രിയും മറ്റ് നേതാക്കളും

Share

Leave a Reply

Your email address will not be published. Required fields are marked *