കോഴിക്കോട്: ഇന്ത്യയിലെ വേഗത്തില്‍ വളരുന്ന ഇലക്ട്രിക് മൊബിലിറ്റി മേഖലയിലെ സ്ഥാപനങ്ങളിലൊന്നായ നുമെറോസ് മോട്ടോഴ്‌സിന്റെ രണ്ടാമത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായ ‘എന്‍-ഫസ്റ്റ്’ വിപണിയില്‍ അവതരിപ്പിച്ചു.
64,999 രൂപയെന്ന മിതമായ വിലയില്‍ പുറത്തിറങ്ങുന്ന ‘എന്‍-ഫസ്റ്റ് സ്ഥിര നഗരയാത്രക്കാരായ യുവാക്കളെയും പ്രത്യേകിച്ച് വനിതകളെയും ലക്ഷ്യമിട്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ബൈക്കിന്റെ സ്ഥിരതയും സ്‌കൂട്ടറിന്റെ സൗകര്യവും സമന്വയിപ്പിച്ചിരിക്കുന്നുയെന്നത് ഇതിന്റെ പ്രത്യേകതകളിലൊന്നാണ്. ആദ്യത്തെ 1,000 ഉപഭോക്താക്കള്‍ക്കു വേരിയന്റുകള്‍ വ്യത്യാസമില്ലാതെ പ്രാരംഭ വിലയില്‍ എന്‍ ഫസ്റ്റ് സ്വന്തമാക്കാം. ഇറ്റാലിയന്‍ ഡിസൈന്‍ ഹൗസായ വീ ലാബ്‌സിന്റെ സഹകരണത്തോടെ രൂപകല്‍പ്പന ചെയ്ത ഈ വാഹനത്തില്‍, ‘മേക്ക് ഇന്‍ ഇന്ത്യ’ എഞ്ചിനീയറിംഗ് മികവിനൊപ്പം ആഗോള ഡിസൈന്‍ ശൈലിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
എന്‍ – ഫസ്റ്റിയന്റെ 5 വേരിയന്റുകളും ട്രാഫിക് റെഡ്, പ്യൂര്‍ വൈറ്റ് എന്നീ രണ്ട് നിറങ്ങളിലും ലഭിക്കും. മികച്ച വേരിയന്റായ 3 കെഡബ്ലിയുഎച്ച് ഐ-മാക്‌സ്+ മോഡല്‍ 109, 2.5കെഡബ്ലിയുഎച്ച് മാക്‌സ്, ഐ-മാക്‌സ് മോഡലുകള്‍ ലിക്വിഡ് ഇമ്മര്‍ഷന്‍ കൂള്‍ഡ് ലിഥിയം-അയണ്‍ ബാറ്ററികളോടുകൂടി 91 കിലോമീറ്റര്‍വരെയും സഞ്ചാരദൂരം വാഗ്ദാനം ചെയ്യുന്നു. 2.5 കെഡബ്ലിയുഎച്ച് മോഡലിന് ഏകദേശം 56 മണിക്കൂറും, 3.0 കെഡബ്ലിയുഎച്ച് മോഡലിന് 78 മണിക്കൂറും 100 % ചാര്‍ജിങിന് ആവശ്യമാണ്. 16 ഇഞ്ച് വലിപ്പമുള്ള വീലുകള്‍ ഉപയോഗിക്കുന്നതിനാല്‍ സാധാരണ സ്‌കൂട്ടറുകളെക്കാള്‍ മികച്ച സ്ഥിരതയും നിയന്ത്രണ ശേഷിയും ലഭിക്കുന്നു.ദീര്‍ഘകാലം നിലനില്‍ക്കുന്ന പ്ലാറ്റ് ഫോം 109 കിലോമീറ്റര്‍ എന്ന സര്‍ട്ടിഫൈഡ് ഐഡിസി റേഞ്ച് ഉറപ്പാക്കുന്നു, മോഷണം/വാഹനം വലിച്ചുകൊണ്ടുപോകല്‍ തുടങ്ങിയ സംഭവങ്ങളില്‍ ഉടനടി അലര്‍ട്ട് നല്‍കുന്ന ഡിറ്റക്ഷന്‍ സംവിധാനം, റിമോട്ട് ലോക്കിംഗ്, ജിയോ-ഫെന്‍സിംഗ്, അഡ്വാന്‍സ്ഡ് തര്‍മല്‍ മാനേജ്‌മെന്റ് സിസ്റ്റം, ലൈവ് ലൊക്കേഷന്‍ ട്രാക്കിംഗ്, ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള റൈഡ് ഇന്‍സൈറ്റ്‌സ് എന്നിവ ഉള്‍പ്പെടെ. വാഹനത്തിന്റെ ഐഒടി പ്ലാറ്റ്‌ഫോമും ആപ്പ് തുടങ്ങിയ നിരവധി സുരക്ഷാ സവിശേഷതകള്‍ ഉപയോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ട്.
numerosmotors.comല്‍ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ബെംഗളൂരു, ചെന്നൈ, കൊച്ചി, തൃശൂര്‍ എന്നീ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക് ഡീലര്‍ഷിപ് നെറ്റ് വര്‍ക്ക് വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതൊരു സാധാരണ വാഹനം മാത്രമല്ലെന്നും നഗരഗതാഗതത്തില്‍ പുതുമയും ആകര്‍ഷകമായൊരു സാക്ഷ്യപത്രവും കൂടിയാണെന്ന് നുമെറോസ് മോട്ടോഴ്‌സ് സ്ഥാപകനും സി.ഇ.ഒയുമായ ശ്രേയസ് ശിബുലാല്‍ പറഞ്ഞു. വളര്‍ന്ന് വരുന്ന നഗര യുവജന വിഭാഗത്തിനായി, പ്രത്യേകിച്ച് വിപണിയുടെ ഭാവിയെ നിര്‍ണ്ണയിച്ചു കൊണ്ടിരിക്കുന്ന വനിതകള്‍ക്കായി, ‘എന്‍ – ഫസ്റ്റ്’ ഏറ്റവും വിശ്വാസ്യതയുള്ളതും എളുപ്പത്തില്‍ ലഭ്യമായതുമായ ഈ ഇ.വി ഒരു പരിഹാരമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നുമെറോസ് ‘എന്‍-ഫസ്റ്റ്’ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍
