മണിക്കൂറിന് ആയിരം രൂപ ശമ്പളം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഒഴിവുകള്‍
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്ക്സ് മെഡിക്കല്‍ കണ്‍സല്‍ട്ടന്റ് (ആങഇ) തസ്തികയില്‍ നിയമനം നടത്തുന്നു. 5 ഒഴിവുകളാണ് റിപ്പോര്‍ട് ചെയ്തിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാകും നിയമനം നടത്തുന്നത്. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 28.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച സര്‍വകലാശാലയില്‍ നിന്നും എം ബി ബി എസ് പൂര്‍ത്തിയാക്കിയിരിക്കണം. ജനറല്‍ മെഡിസിന് വിഷയത്തില്‍ പി.ജി നേടിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടാതെ, അലോപ്പതിക് സിസ്റ്റം ഓഫ് മെഡിസിന് മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമാണ്. അപേക്ഷകന്റെ താമസസ്ഥലമോ സ്വകാര്യ ഡിസ്പെന്‍സറിയോ ആര് ബി ഐ ഡിസ്പെന്സറിയില് നിന്ന് 1015 കിലോമീറ്റര്‍ പരിധിയ്ക്കുള്ളിലായിരിക്കണം.
തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരു മണിക്കൂറിന് 1,000 രൂപ വീതം പ്രതിഫലം നല്‍കും. അതിന് പുറമെ യാത്രാബത്തയും മൊബൈല്‍ ബില്‍ റീഇമ്പേഴ്സ്മെന്റും ലഭിക്കും. അഭിമുഖത്തിന്റെയും രേഖാ പരിശോധനയും (Document Verification) അടിസ്ഥാനത്തിലാണ് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.rbi.org.in/ സന്ദര്‍ശിക്കുക.
