ഈ ലക്ഷണങ്ങളുണ്ടോ? വൃക്കരോഗത്തിന്റെ സൂചനയാണ്, തള്ളിക്കളയരുത്!

ഈ ലക്ഷണങ്ങളുണ്ടോ? വൃക്കരോഗത്തിന്റെ സൂചനയാണ്, തള്ളിക്കളയരുത്!

ഈ ലക്ഷണങ്ങളുണ്ടോ? വൃക്കരോഗത്തിന്റെ സൂചനയാണ്, തള്ളിക്കളയരുത്!

ലോകത്ത് വൃക്കരോഗം അഥവാ ക്രോണിക് കിഡ്‌നി ഡിസീസ് മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരുടെ എണ്ണം വലുതാണ്. പുതിയ ഒരു പഠനമനുസരിച്ച് മരണനിരക്ക് കൂടാനും രോഗാവസ്ഥയ്ക്കും പ്രധാന കാരണങ്ങളിലൊന്നാണിത്. ആദ്യഘട്ടങ്ങളില്‍ ലക്ഷണങ്ങളൊന്നും പ്രകടമാക്കുന്നില്ല എന്നതാണ് ഈ രോഗത്തെ കൂടുതല്‍ അപകടകരമാക്കുന്നത്. ലാന്‍സെറ്റ് ജേണല്‍ നടത്തിയ പഠനമനുസരിച്ച് 1990 മുതല്‍ വൃക്കരോഗം ബാധിച്ചവരുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. ലോകത്ത് ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ള 378 ദശലക്ഷം പേര്‍ക്ക് 1990 ല്‍ വൃക്കരോഗം ബാധിച്ചു എങ്കില്‍ 2023 ല്‍ 788 ദശലക്ഷം പേര്‍ക്കാണ് സികെഡി ബാധിച്ചത് എന്ന് പഠനം പറയുന്നു.

എന്താണ് ക്രോണിക് കിഡ്‌നി ഡിസീസ്?വൃക്കകള്‍ക്ക് തകരാര്‍ ബാധിക്കുന്നതു മൂലം അവയ്ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയാണിത്. വൃക്കകള്‍ ശരീരത്തിലെ അരിപ്പകളായി പ്രവര്‍ത്തിക്കുന്നു. വിഷാംശങ്ങള്‍, പാഴ്വസ്തുക്കള്‍, അധികജലം ഇവയെല്ലാം രക്തത്തില്‍ നിന്ന് നീക്കം ചെയ്യുന്നത് വൃക്കകളാണ്. എല്ലുകളുടെയും അരുണരക്തകോശങ്ങളുടെയും ആരോഗ്യവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും അവ സഹായിക്കുന്നു. വൃക്കകള്‍ക്ക് ശരിയായി പ്രവര്‍ത്തിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മലിനവസ്തുക്കളെ അരിക്കാന്‍ കഴിയാതെ വരുകയും ശരീരത്തില്‍ ഇവ അടിഞ്ഞുകൂടുകയും ചെയ്യും.

വളരെക്കാലം കൊണ്ട് സാവധാനത്തില്‍ വൃക്കയുടെ പ്രവര്‍ത്തനം കുറയുന്നതുകൊണ്ടാണ് വൃക്കരോഗത്തെ ക്രോണിക് എന്നു പറയുന്നത്. സികെഡി വൃക്കത്തകരാറിന് കാരണമാകുന്നു. ഇതിനെ അവസാനഘട്ട വൃക്കരോഗം എന്നും പറയുന്നു. സി.കെ.ഡി ഉള്ള എല്ലാവര്‍ക്കും വൃക്കത്തകരാര്‍ ഉണ്ടാകുകയില്ല, എന്നാല്‍ ചികിത്സിച്ചില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകും. ക്രോണിക് കിഡ്‌നി ഡിസീസ് പൂര്‍ണമായും സുഖപ്പെടുത്താനാവില്ല.

എന്തുകൊണ്ട് വൃക്കരോഗം വൃക്കകള്‍ക്ക് തകരാര്‍ സംഭവിക്കുകയും രക്തത്തെ അരിച്ചുമാറ്റാന്‍ സാധിക്കാതെ വരുകയും ചെയ്യുമ്പോഴാണ് ക്രോണിക് കിഡ്‌നി ഡിസീസ് ഉണ്ടാകുന്നത്. നിരവധി വര്‍ഷങ്ങള്‍ കൊണ്ടാവും ഈ തകരാര്‍ സംഭവിക്കുന്നത്. ഇത് ഉണ്ടാവാന്‍ ചില കാരണങ്ങള്‍ ഇതാ.

ഗ്ലോമെറുലോ നെഫ്രൈറ്റിസ് വൃക്കകള്‍ക്കുള്ളിലെ ഫില്‍റ്ററിങ്ങ് യൂണിറ്റുകളായ ഗ്ലോമെറുലൈയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന അവസ്ഥയാണിത്.

പോളിസിസ്റ്റിക് കിഡ്‌നി ഡിസീസ് വൃക്കകള്‍ക്കുള്ളില്‍ ഫ്‌ലൂയ്ഡ് നിറഞ്ഞ മുഴകള്‍ വളരുന്ന ഒരു ജനിതകരോഗമാണിത്. വൃക്കകളുടെ പ്രവര്‍ത്തിക്കാനുള്ള കഴിവിനെ ഇത് കുറയ്ക്കുന്നു.

മെമ്പ്രേനസ് നെഫ്രോളജിവൃക്കകളിലെ പാഴ്വസ്തുക്കള്‍ അരിക്കുന്ന സ്തരങ്ങളെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ആക്രമിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു രോഗമാണിത്.

വൃക്കയില്‍ കല്ല്  കല്ലുകള്‍ മൂലം മൂത്രനാളിയില്‍ തടസ്സങ്ങള്‍ വരുന്ന അവസ്ഥ

നെഫ്രോട്ടിക് സിന്‍ഡ്രോംവൃക്കകള്‍ക്ക് തകരാര്‍ വരുത്തുന്ന നിരവധി ലക്ഷണങ്ങള്‍ ആണിത്.

പ്രമേഹവുമായി ബന്ധപ്പെട്ട നെഫ്രോളജി പ്രമേഹം മൂലം ഒന്നോ അതിലധികമോ നാഡികള്‍ക്ക് ക്ഷതമോ പ്രവര്‍ത്തനത്തകരാറോ സംഭവിക്കുന്നതു മൂലമാണിതുണ്ടാകുന്നത്.

ക്രോണിക് കിഡ്‌നി ഡീസീസിന്റെ ലക്ഷണങ്ങള്‍സികെഡി ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ ഒന്നും പ്രകടമാക്കില്ല. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ ഇവയാണ്.

Share

Leave a Reply

Your email address will not be published. Required fields are marked *