വിവാഹ ദിനത്തില്‍ നവ വധുവിന് കാറപകടം

വിവാഹ ദിനത്തില്‍ നവ വധുവിന് കാറപകടം

കൊച്ചി: ഇന്ന് നിശ്ചയിച്ച വിവാഹ ദിനത്തില്‍ നവ വധുവിന് കാറപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റു. ചേര്‍ത്തല ബിഷപ്പ് മൂര്‍ സ്‌കൂള്‍ അധ്യാപികയായ ആവണി ആലപ്പുഴ കൊമ്മാടി സ്വദേശിയാണ്. ആലപ്പുഴ തുമ്പോളി സ്വദേശിയും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ഇന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ വെച്ചാണ് നടന്നത്. തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ പുലര്‍ച്ചെ മൂന്ന് മണിയോടെ മേയ്ക്കപ്പിനായി വധു ആവണിയുമായി കുമരകത്തേക്ക് പോയ കാര്‍ വഴിമധ്യേ മരത്തില്‍ ഇടിച്ച് അപകടം സംഭവിക്കുകയായിരുന്നു.

പൊലീസും നാട്ടുകാരും ചേര്‍ന്ന് മൂവരെയും കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു.. നട്ടെല്ലിന് സാരമായി പരിക്കേറ്റതിനാല്‍ ആവണിയെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റി.വിവരമറിഞ്ഞ് വരന്‍ ഷാരോണും കുടുംബവും ആശുപത്രിയിലെത്തി നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വിവാഹം നടത്തണമെന്ന ഇരുകുടുംബങ്ങളുടെയും ആഗ്രഹം ആശുപത്രി അധികൃതര്‍ അംഗീകരിക്കുകയായിരുന്നു. പകല്‍ 12.15നും 12.30നും ഇടയിലായിരുന്നു മുഹൂര്‍ത്തം. ആശുപത്രി അധികൃതര്‍ അത്യാഹിത വിഭാഗത്തില്‍ തന്നെ വരന് താലികെട്ടാനുള്ള സൗകര്യമൊരുക്കി. രോഗിക്ക് ഒരുബുദ്ധിമുട്ടുമുണ്ടാകാത്ത വിധത്തില്‍ അത്യാഹിത വിഭാഗത്തിലാണ് വിവാഹം നടന്നത്.അപകടത്തില്‍ ആവണിക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റെന്ന് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ.സുധീഷ് കരുണാകരന്‍ പറഞ്ഞു. നാളെ ആവണിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

വിവാഹ ദിനത്തില്‍ നവ വധുവിന് കാറപകടം

 

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *