കുതിക്കാനൊരുങ്ങി ആദ്യ ബുള്ളറ്റ് ട്രെയിന്‍; 508 കിലോമീറ്റര്‍ വെറും 2 മണിക്കൂറില്‍

കുതിക്കാനൊരുങ്ങി ആദ്യ ബുള്ളറ്റ് ട്രെയിന്‍; 508 കിലോമീറ്റര്‍ വെറും 2 മണിക്കൂറില്‍

കുതിക്കാനൊരുങ്ങി ആദ്യ ബുള്ളറ്റ് ട്രെയിന്‍; 508 കിലോമീറ്റര്‍ വെറും 2 മണിക്കൂറില്‍

ട്രാവല്‍ പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഒരു വാര്‍ത്ത! ഇന്ത്യയുടെ യാത്രാചരിത്രത്തില്‍ ഒരു വഴിത്തിരിവാകാന്‍ രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സജ്ജമാകുന്നു. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞുപോകുന്ന ഈ സ്വപ്നട്രെയിനില്‍ കയറി യാത്രചെയ്യാന്‍ കാത്തിരിക്കുന്നവര്‍ക്കായി ഇതാ ഏറ്റവും പുതിയ വിവരങ്ങള്‍.

508 കിലോമീറ്റര്‍ വെറും 2.17 മണിക്കൂറില്‍!

മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്. ഈ ദൂരം വെറും രണ്ട് മണിക്കൂര്‍ 17 മിനിറ്റ് കൊണ്ട് താണ്ടാന്‍ ബുള്ളറ്റ് ട്രെയിനിന് സാധിക്കും. 12 സ്റ്റോപ്പുകള്‍ ഉണ്ടാവും എന്നുള്ളതാണ് ഈ സമയത്തിന് കാരണം. തിരക്കേറിയ സമയങ്ങളില്‍ വെറും 10 മിനിറ്റ് ഇടവേളയില്‍ സര്‍വീസ് നടത്തുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ആദ്യഘട്ടം 2027 ഓഗസ്റ്റില്‍

പൂര്‍ണ്ണ സര്‍വീസിന്റെ ആദ്യഘട്ടം 2027 ഓഗസ്റ്റില്‍ ആരംഭിക്കും. ഗുജറാത്തിലെ സൂറത്തിനും വാപ്പിക്കും ഇടയിലുള്ള 100 കിലോമീറ്ററിലാണ് ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുക. 2029 ആകുമ്പോഴേക്കും മുഴുവന്‍ പാതയും പ്രവര്‍ത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്.

കടലിനടിയിലൂടെയുള്ള സാഹസിക യാത്ര!

ഈ പദ്ധതിയിലെ ഏറ്റവും വലിയ ആകര്‍ഷണം കടലിനടിയിലൂടെയുള്ള തുരങ്കമാണ്. കടലിനടിയിലൂടെയുള്ള ഈ തുരങ്കം വഴിത്തിരിവാകുമെന്നും, ഇതിലൂടെ ബുള്ളറ്റ് ട്രെയിനുകള്‍ക്ക് ഒരേസമയം രണ്ടു ദിശയിലേക്കും ഓടാനാകുമെന്നും മന്ത്രി വ്യക്തമാക്കി. ആധുനിക സുരക്ഷാ ഉപകരണങ്ങള്‍ തുരങ്കത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടകം 320 കിലോമീറ്ററിലധികം വയഡക്ട് പൂര്‍ത്തിയായിട്ടുണ്ട്.

ജപ്പാനിലെ ഏറ്റവും പുതിയ E 10 സീരീസ് ഷിങ്കന്‍സെന്‍ ട്രെയിനുകള്‍ സര്‍വീസ് നടത്താനാണ് സാധ്യതയെങ്കിലും അന്തിമതീരുമാനം ആയിട്ടില്ല.

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയത്: ‘ബുള്ളറ്റ് ട്രെയിന്‍ സമ്പന്നര്‍ക്ക് മാത്രമുള്ളതല്ല, അത് സാധാരണക്കാര്‍ക്കും ഉപകാരപ്രദമാകും.’ ഇന്ത്യന്‍ യാത്രാരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ഈ അതിവേഗ ട്രെയിനിനായുള്ള കാത്തിരിപ്പ് തുടരുകയാണ്!

Share

Leave a Reply

Your email address will not be published. Required fields are marked *