വായു മലിനീകരണം; ഡല്‍ഹിയില്‍ സ്‌കൂള്‍ കായിക വിനോദങ്ങള്‍ക്ക് വിലക്ക്

വായു മലിനീകരണം; ഡല്‍ഹിയില്‍ സ്‌കൂള്‍ കായിക വിനോദങ്ങള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയിലെ സ്‌കൂളുകളിലെ ഔട്ട്ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്കും കായിക മത്സരങ്ങള്‍ക്കും ഡല്‍ഹി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. നവംബറിലും ഡിസംബറിലുംനടക്കാനിരുന്ന കായിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സുപ്രീം കോടതി എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനോട് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നടപടി.

ഡല്‍ഹിയിലെ വായുവിന്റെ ഗുണനിലവാരം കുട്ടികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് കമ്മിഷന്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ഡല്‍ഹിയിലെ ശരാശരി എക്യുഐ 373 ആയിരുന്നു.ഈ വിഷയത്തില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിക്കുകയും കായിക മത്സരങ്ങള്‍ സുരക്ഷിതമായ മാസങ്ങളിലേക്ക് മാറ്റിവയ്ക്കാമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.എല്ലാ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും അംഗീകൃത സ്‌പോര്‍ട്‌സ് അസോസിയേഷനുകള്‍ക്കും നിര്‍ദേശങ്ങള്‍ ബാധകമാണ്.നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് സ്‌കൂള്‍ കുട്ടികളെ ഗ്യാസ് ചേംബറില്‍ ഇടുന്നതിന് തുല്യമാണെന്ന് അമിക്കസ് ക്യൂറി പറഞ്ഞു.

 

 

വായു മലിനീകരണം; ഡല്‍ഹിയില്‍ സ്‌കൂള്‍ കായിക വിനോദങ്ങള്‍ക്ക് വിലക്ക്

Share

Leave a Reply

Your email address will not be published. Required fields are marked *